ഒമ്പതു വയസ്സുകാരെൻറ മരണം: ഡ്രൈവറുടെ പേരിൽ കേസെടുത്തു
text_fieldsമാഹി: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ മാഹി വളവിൽ കടപ്പുറത്ത് മിനി ലോറിയുടെ ടയറിനടിയിൽ പെട്ട് ഒമ്പത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ വടകര ഇരിങ്ങൽ സ്വദേശി ദീപേഷി(43)നെതിരെ മാഹി പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകീട്ട് 6.15ന് എൻ.ഡി.എ സ്ഥാനാർഥി വി.പി. അബ്ദുൽ റഹ്മാെൻറ റോഡ് ഷോയുടെ അവസാന ഘട്ടത്തിലാണ് ലോറി ദേഹത്ത് കയറി മാഹി പൊലീസ് സെപ്ഷൽ ബ്രാഞ്ച് ഹോം ഗാർഡ് വിശ്വലാൽ-ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് ലാൽ മരിച്ചത്.
മാഹി ഗവ. ജനറൽ ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം മാഹി വളവിൽ അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള വീട്ടിൽ എത്തിച്ച ആദിഷ് ലാലിെൻറ ഭൗതിക ശരീരത്തിൽ നൂറ് കണക്കിന് ആളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് പൂഴിത്തലയിലെ സമുദായ ശ്മശാനത്തിൽ ഉച്ചക്ക് രണ്ടോടെ സംസ്കരിച്ചു.

