Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightലോറിയുടെ നമ്പർപ്ലേറ്റ്...

ലോറിയുടെ നമ്പർപ്ലേറ്റ് മാറ്റുന്നതിനിടെ ഡ്രൈവർ പിടിയിൽ

text_fields
bookmark_border
lorry driver arrested
cancel

മാ​ഹി: സി​വി​ൽ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ലേ​ക്ക് അ​രി കൊ​ണ്ടു​പോ​കു​ന്ന ലോ​റി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ന​മ്പ​ർ​പ്ലേ​റ്റ് മാ​റ്റു​ന്ന​തി​നി​ട​യി​ൽ ഡ്രൈ​വ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി എ​സ്. ശ​ക്തി​വേ​ലാ​ണ്​ (54) ചോ​മ്പാ​ൽ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള അ​രി ത​ല​ശ്ശേ​രി സി​വി​ൽ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ൽ എ​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​രം കു​റ​വാ​ണെ​ന്ന്​ ക​ണ്ട​തി​നെ തു​ട​ർ​ന്ന് അ​രി തി​രി​ച്ച്​ അ​തേ ലോ​റി​യി​ൽ അ​യ​ച്ചു.

പി​ന്നീ​ട് നി​ല​വി​ലു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ന​മ്പ​ർ മാ​റ്റി മ​റ്റൊ​രു ന​മ്പ​ർ ഘ​ടി​പ്പി​ച്ച്​ വേ​റൊ​രു ലോ​റി​യാ​ണെ​ന്ന വ്യാ​ജേ​ന വീ​ണ്ടും അ​രി അ​വി​ടേ​ക്കു​ത​ന്നെ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ലോ​റി ഡ്രൈ​വ​ർ പി​ടി​യി​ലാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ അ​ഴി​യൂ​ർ അ​ണ്ടി​ക്ക​മ്പ​നി​ക്കു സ​മീ​പം ലോ​റി നി​ർ​ത്തി​യി​ട്ട് ന​മ്പ​ർ പ്ലേ​റ്റ് മാ​റ്റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​രാ​ണ് സം​ഭ​വം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. ചോ​മ്പാ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drivernumber plate
News Summary - driver was arrested while changing lorry number plate
Next Story