ന്യൂമാഹി: ന്യൂമാഹി ഏഴാം വാർഡ് മങ്ങാട് ബി.ജെ.പിയുടെ ബൂത്ത് പ്രസിഡൻറ് സുനിൽകുമാർ എന്ന കവിയൂർ സുനിയുടെ വീടിനു നേർക്ക് സി.പി.എം പ്രവർത്തകർ ബോംബെറിഞ്ഞതായി പരാതി. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
സി.പി.എം പ്രവർത്തകരായ നാലംഗ സംഘം ബൈക്കിലെത്തിയാണ് ബോംബെറിഞ്ഞതെന്നാണ് പരാതി.
ആക്രമണത്തിൽ വീടിെൻറ ജനൽ ഗ്ലാസ്സുകൾ തകർന്നു. ടൈൽസുകൾക്കും മറ്റും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.