മാഹി: മാഹി റെയിൽവേ സ്റ്റേഷനു സമീപം ഫുട്പാത്തിൽ കാർ പാർക്ക് ചെയ്ത് സോഷ്യൽ മീഡിയയിൽ താരമായി മാറിയ ഡ്രൈവർ പി. ബിജുവിന് പഞ്ചായത്തിെൻറ ഉപഹാരം പ്രസിഡൻറ് വി.പി. ജയൻ സമ്മാനിച്ചു. ഡ്രൈവിങ്ങിലെ മികവിനാണ് ഉപഹാരം നൽകിയത്.
അതിസൂക്ഷ്മമായി ചെയ്യേണ്ട പ്രവൃത്തി തൻമയത്തത്തോടെ ചെയ്തതിനാണ് അഭിനന്ദനം. മാഹിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ ബിജു പാർക്ക് ചെയ്ത് ജനശ്രദ്ധ നേടിയ ഫുട്പാത്തിന് തൊട്ടടുത്ത് വാടക വീട്ടിലാണ് താമസം.
അഴിയൂർ കൂട്ടം ഫേസ് ബുക്ക് കൂട്ടായ്മയുടെ ഉപഹാരം വാർഡ് മെംബർ മഹിജ തോട്ടത്തിൽ ബിജുവിന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അഴിയൂർ കൂട്ടം അഡ്മിൻ കെ. രാഗേഷ്, ശശിധരൻ തോട്ടത്തിൽ എന്നിവർ സംസാരിച്ചു.