Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പള്ളൂരിൽ ഇരുനില വീട് കത്തിനശിച്ചു

text_fields
bookmark_border
പള്ളൂരിൽ ഇരുനില വീട് കത്തിനശിച്ചു
cancel

മാ​ഹി: പ​ള്ളൂ​രി​ൽ ഇ​രു​നി​ല വീ​ട് ക​ത്തി​ന​ശി​ച്ചു. പ​ള്ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഡോ. ​ഉ​ഷ​യു​ടെ വീ​ടി​ന് സ​മീ​പം ഹ​നീ​ഫ​യു​ടെ ഹി​ഖ്മ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 നാ​ണ് സം​ഭ​വം. ഇ​ല​ക്ടി​ക്ക​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പ​ട​ർ​ന്ന വി​വ​ര​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ​ള്ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ

രാ​ജേ​ഷും പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ര​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ഹി​യി​ൽ നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ട് യൂ​നി​റ്റു​ക​ൾ അ​തി​വേ​ഗം തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. അ​ഡ്വ.​ടി.​അ​ശോ​ക് കു​മാ​ർ എം.​എ​ൽ.​എ​യും സ്ഥ​ല​ത്തെ​ത്തി. ലാ​പ്‌​ടോ​പ്പി​ൽ​നി​ന്നോ ടി.​വി​യി​ൽ നി​ന്നോ ഉ​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം. ആ​ർ​ക്കും പ​രി​ക്കി​ല്ല.

തീ​പി​ടു​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മ​നോ​ജ് വ​ള​വി​ൽ, പ​ള്ളൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ മി​നി, പ​ന്ത​ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​സ​ന്ന എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two-storey house gutted in fire in Pallur
Next Story