Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
traffic jam at mahi NH
cancel
camera_alt

മാ​ഹി ദേ​ശീ​യ പാ​തയിലെ ഗതാഗത കുരുക്ക്

മാ​ഹി: അ​ര നൂ​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​തീ​ക്ഷ​യാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് മാ​ഹി ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​യെ​ങ്കി​ലും മാ​ഹി ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത തി​ര​ക്കി​നു കു​റ​വി​ല്ല. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ബൈ​പാ​സി​ലൂ​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും മു​ൻ​കൂ​ട്ടി അ​റി​യി​പ്പൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ലോ​റി​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ത​ന്നെ​യാ​ണ് ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​ത്. ത​ല​ശ്ശേ​രി, മാ​ഹി ടൗ​ണു​ക​ളെ ഒ​ഴി​വാ​ക്കി മു​ഴു​പ്പി​ല​ങ്ങാ​ട് മു​ത​ൽ മാ​ഹി അ​ഴി​യൂ​ർ​വ​രെ​യു​ള്ള 18.6 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ചി​റ​ക്കു​നി, ബാ​ലം, കൊ​ള​ശ്ശേ​രി, എ​ര​ഞ്ഞോ​ളി, പ​ള്ളൂ​ർ, ഈ​സ്റ്റ് പ​ള്ളൂ​ർ, മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മേ​ൽ​പ്പാ​ലം വ​ഴി അ​ഴി​യൂ​രി​ലേ​ക്ക് എ​ത്തു​ന്ന​താ​ണ് ബൈ​പാ​സ് പാ​ത. ത​ല​ശ്ശേ​രി​യി​ലെ​യും മാ​ഹി​യി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കി​യു​ള്ള യാ​ത്ര​ക്കാ​ണ് ബൈ​പാ​സ് വ​ഴി​തു​റ​ക്കു​ന്ന​ത്.

ബൈ​പാ​സ് തു​ട​ങ്ങു​ന്ന​യി​ട​ത്ത് ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സു​കാ​രെ​യൊ​ന്നും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ലോ​റി പോ​ലു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ ദി​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ഹി വ​ഴി പോ​യാ​ൽ ന​ല്ല ലാ​ഭ​ത്തി​ൽ ഇ​ന്ധ​നം നി​റ​ക്കാ​നും ക​ഴി​യും. ചോ​മ്പാ​ല പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​ന്നെ ഏ​തെ​ല്ലാം വാ​ഹ​ന​ങ്ങ​ൾ ഏ​ത് വ​ഴി​യാ​ണ് പോ​കേ​ണ്ട​തെ​ന്നു​ള്ള സൂ​ച​ന ബോ​ർ​ഡ് ഉ​ട​ൻ സ്ഥാ​പി​ക്കാ​ൻ നി​ർ​മാ​ണ ക​മ്പ​നി​യോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രീ​ക്ഷ​ണ ഓ​ട്ട​മാ​യ​തി​നാ​ൽ ഇ​ട​ക്ക് ബാ​രി​ക്കേ​ഡ് വെ​ച്ച് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്ന​ത് വാ​ഹ​ന ഡ്രൈ​വ​ർ​മാ​രി​ൽ അ​തൃ​പ്തി​യു​ള​വാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic JamBypass RoadMahi national highway
News Summary - Traffic jam at Mahe National Highway
Next Story