Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightവേനൽച്ചൂടിൽ മാഹിയിൽ...

വേനൽച്ചൂടിൽ മാഹിയിൽ വിദ്യാരംഭം

text_fields
bookmark_border
വേനൽച്ചൂടിൽ മാഹിയിൽ വിദ്യാരംഭം
cancel

മാ​ഹി: പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് സി.​ബി.​എ​സ്.​ഇ വി​ദ്യാ​ല​യ ക​ല​ണ്ട​ർ ഏ​കീ​ക​രി​ച്ച​തിന്റെ ഭാ​ഗ​മാ​യി മാ​ഹി​യി​ൽ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ച്ചു. ചീ​ഫ് എ​ജു​ക്കേ​ഷ​ന​ൽ ഓ​ഫി​സ​ർ എം.​എം. ത​നൂ​ജ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മാ​ർ​ച്ച് 30നു​ത​ന്നെ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ക്ലാ​സ് ക​യ​റ്റം ല​ഭി​ച്ച​വ​ർ ആ​ഹ്ലാ​ദ​ത്തോ​ടെ പു​തി​യ ക്ലാ​സു​ക​ളി​ലേ​ക്ക് എ​ത്തി. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കും. മ​ധ്യ​വേ​ന​ല​വ​ധി മേ​യ് മാ​സം മാ​ത്ര​മാ​യി​രി​ക്കും. പു​തി​യ കു​രു​ന്നു​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വം മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് ജൂ​ണി​ൽ സ്കൂ​ളു​ക​ളി​ൽ ന​ട​ക്കും.

പൊ​തു തെ​ര​ഞ്ഞെ​ടു​പ്പും റ​മ​ദാ​ൻ, വി​ഷു തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ളും ക​ത്തു​ന്ന വേ​ന​ലും ഏ​പ്രി​ൽ മാ​സ​ത്തെ അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ര​ക്ഷി​താ​ക്ക​ൾ​ക്കു​ണ്ട്. മൂ​ല​ക്ക​ട​വ് ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ ദി​നാ​രം​ഭം വി​ര​മി​ച്ച പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം. ​മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക ഒ. ​ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​റെ​ന്യ സ്വാ​ഗ​ത​വും എം. ​വി​ദ്യ ന​ന്ദി​യും പ​റ​ഞ്ഞു. അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി പ്ര​സി​ഡ​ന്റ് കെ.​പി. ന​ഫീ​സ അ​ധ്യാ​പി​ക​മാ​രാ​യ കെ. ​രൂ​പ​ശ്രീ, എം.​കെ. പ്രീ​ത, ജി​ൽ​റ്റി മോ​ൾ ജോ​ർ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​തേ​സ​മ​യം മാ​ഹി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ പ​തി​വു​പോ​ലെ ജൂ​ണി​ൽ ത​ന്നെ​യാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക. കേ​ര​ള​ത്തി​ലെ സി​ല​ബ​സ് പ്ര​കാ​രം ത​ന്നെ അ​ധ്യ​യ​നം ന​ട​ക്കു​ക​യും ചെ​യ്യും.

സി.​ബി.​എ​സ്.​സി സി​ല​ബ​സ് പ്ര​കാ​ര​മു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​തു​ച്ചേ​രി​യി​ൽ​നി​ന്ന് ഇതു​വ​രെ മാ​ഹി​യി​ലെ സ്കൂ​ളു​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല. മ​ല​യാ​ളം, അ​റ​ബി​ക് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കേ​ര​ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​തി​ന്റെ വി​ല ന​ൽ​കി മാ​ഹി​യി​ലെ സ്കൂ​ളു​ക​ളി​ലേ​ക്ക് വാ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government SchoolAcademic Year
News Summary - The new academic year in government schools in Mahi begins in April
Next Story