മാഹി തിരുനാളിന് നാളെ സമാപനം
text_fieldsമാഹി ബസലിക്ക തിരുനാളിന് തിങ്കളാഴ്ചയുണ്ടായ ജനത്തിരക്ക്
മാഹി: മാഹി സെന്റ് തെരേസ ബസലിക്ക വിശുദ്ധ അമ്മത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് തിരശ്ശീല വീഴും. കഴിഞ്ഞ അഞ്ചിന് കൊടിയേറി 18 ദിവസം നീളുന്നതാണ് തിരുനാൾ. ദീപാവലി നാളിൽ ബസലിക്കയിൽ വൻ ഭക്തജനത്തിരക്കനുഭവപ്പെട്ടു. തീർഥാടകരുടെ നീണ്ടനിര റെയിൽവെ സ്റ്റേഷൻ റോഡിലും കാണാനായി. രാവിലെ ഏഴിനും വൈകീട്ട് ആറിനും ദിവ്യബലി ഉണ്ടായി. ഫാ. ലിബിൻ ജോസഫ് കോളരിക്കൽ, ഫാ. ജെർലിൻ ജോർജ്, ഫാ. അജിത്ത് ആന്റണി ഫെർണാണ്ടസ് എന്നിവർ കാർമ്മികത്വം വഹിച്ചു.
ചൊവ്വാഴ്ച വൈകീട്ട് ഫാ. ജിയോലിൻ എടേഴത്ത് ദിവ്യബലി അർപ്പിക്കും. സമാപന ദിവസമായ ബുധനാഴ്ച രാവിലെ 10.30ന് നടക്കുന്ന ദിവ്യബലിക്ക് കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കാർമ്മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് നടക്കുന്ന പ്രദക്ഷിണത്തിന് ശേഷം പൊതു വണക്കത്തിനായി സ്ഥാപിച്ച വിശുദ്ധയുടെ തിരുസ്വരൂപം ബസലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് അൾത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാൾ ആഘോഷത്തിന് സമാപനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

