സംസ്ഥാനതല ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മാഹിയിൽ
text_fieldsമാഹി: ഹ്യൂമൻ ചാരിറ്റി ആൻറ് കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി ഒന്ന്, രണ്ട് തിയതികളിൽ മാഹി സ്പോർട്സ് ഗ്രൗണ്ടിൽ വെച്ച് ഹുൺസൂർ -ജഗേഷ് സ്മാരക സംസ്ഥാനതല ക്രിക്കറ്റ് ടൂർണ്ണമെൻ്റ് നടത്തും. ആൾ കേരള മീഡിയം ഹാർഡ് ടെന്നീസ് ബാൾ സൂപ്പർനൈൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിജയികൾക്ക് അരലക്ഷം രൂപയും ട്രോഫിയും നൽകും. റണ്ണറപ്പിന് 25,000 രൂപയും ട്രോഫിയും മൂന്ന്, നാല് സ്ഥാനക്കാർക്ക് 5000 രൂപ വീതം പ്രൈസ് മണിയും സമ്മാനിക്കും. നിരവധി സമ്മാനങ്ങളും ഇതോടൊപ്പം ലഭിക്കും.
ഹ്യൂമൻ ചാരിറ്റി ആൻറ് കൾച്ചറൽ സെൻ്ററിലെ 200 അംഗങ്ങൾ പ്രതിമാസം നൽകുന്ന തുക ഉപയോഗിച്ച് ഒട്ടേറെ നിർധനരായ രോഗികൾക്ക് ഇതിനകം ചികിത്സാ സഹായം നൽകിയിട്ടുണ്ട്. കൂടുതൽ ഫണ്ട് സ്വരൂപിക്കുന്നതിനാണ് ടൂർണമെൻ്റ് നടത്തുന്നത്. ഇതിൽ നിന്നുള്ള വരുമാനം പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.കെ. അഹമ്മദും ടി.പി. അനില രമേഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു. വി.എം. ഹാരിസ്, അബ്ദുൾ ഗഫൂർ മണ്ടോളിൽ എന്നിവരും സംബന്ധിച്ചു.