Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂത്ത്കോൺഗ്രസ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്
text_fieldsbookmark_border
മാഹി: മാഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും പാർട്ടിയുടെ ബ്ലോക്ക് പ്രസിഡൻറ് കൂടിയായ പാർട്ടി സ്ഥാനാർഥി രമേശ് പറമ്പത്തിനെയും പരസ്യമായി അപകീർത്തിപ്പെടുത്താനും അവഹേളിക്കാനും ശ്രമിച്ചതിന് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്.
മുൻ മേഖല പ്രസിഡൻറ് അൻസിൽ അരവിന്ദ്, അലി അക്ബർ ഹാഷിം, കെ.വി. ഹരീന്ദ്രൻ എന്നിവർക്ക് നോട്ടീസ് ലഭിച്ചത്. ഔദ്യോഗിക സ്ഥാനാർഥിയെയും പാർട്ടിയെയും പരസ്യമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തതിന് തെളിവുകളോട് കൂടിയ പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് പി.സി.സി അധ്യക്ഷൻ എ.വി. സുബ്രഹ്മണ്യൻ നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

