ചികിത്സാസഹായം തേടുന്നു
text_fieldsരാജേഷ്
മാഹി: വെൽഡിങ് തൊഴിലാളി പെരിങ്ങാടിയിലെ മങ്ങാട് കക്കറെന്റവിട രാജേഷ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സഹായം തേടുന്നു. ഡയാലിസിസ് ചെയ്തു വരുന്ന രാജേഷിന് ശസ്ത്രക്രിയക്ക് 30 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് സഹായ കമ്മിറ്റി ചെയർമാൻ സി.വി. രാജൻ പെരിങ്ങാടി അറിയിച്ചു.
ഇതിനായി ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു രക്ഷാധികാരിയായി ചികിത്സ സഹായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നുണ്ട്. സഹായങ്ങൾ ലഭിക്കാനായി ന്യൂമാഹി കേരള ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 4052 810135225, IFSC KLGB 00 40 528, ഗൂഗിൾ പേ നമ്പർ: 903719 6851. എം.കെ. സെയ്ത്തു, കൺവീനർ കെ.എം. രഘുരാമൻ, ട്രഷറർ കെ. സിജു, ടി.എച്ച്. അസ്ലം, അനീഷ് കൊള്ളുമ്മൽ, മഹേഷ് മാണിക്കോത്ത് എന്നിവരും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

