Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:24 AM GMT Updated On
date_range 10 Jan 2022 5:24 AM GMTപുതുച്ചേരിയിൽ സ്കൂളുകൾ അടച്ചു; മാഹിയിൽ തീരുമാനം ഇന്ന്
text_fieldsbookmark_border
മാഹി: മാഹിയുൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചതായി വിദ്യാഭ്യാസ മന്ത്രി എ. നമശ്ശിവായം വാർത്തക്കുറിപ്പിൽ അറിയിച്ചെങ്കിലും മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച പ്രവർത്തിക്കും.
പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ചീഫ് എജുക്കേഷനൽ ഓഫിസർ അറിയിച്ചു. മേഖലയിൽ സ്കൂൾ അടക്കുന്ന കാര്യം റീജനൽ അഡ്മിനിസ്ട്രേറ്റർ തിങ്കളാഴ്ച രാവിലെ വിളിച്ചുചേർക്കുന്ന കോവിഡ് അവലോകനയോഗത്തിൽ ചർച്ച ചെയ്യും. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കോവിഡ് സ്ഥിതിഗതികൾ കൂടി പരിഗണിച്ചാണ് തീരുമാനമുണ്ടാവുകയെന്ന് മാഹി സി.ഇ.ഒ അറിയിച്ചു.
Next Story