പൊതുകിണർ നാടിന് സമർപ്പിച്ചു
text_fieldsപൊതുകിണർ ടി.എസ്. ഇബ്രാഹിം കുട്ടി
മുസ്ലിയാർ നാടിന് സമർപ്പിക്കുന്നു
ന്യൂ മാഹി: കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഈസ്റ്റ് പള്ളൂർ, മങ്ങാട്, ചൊക്ലി പ്രദേശത്തുള്ളവർക്കായി ഖത്തർ മങ്ങാട് പ്രവാസികൂട്ടായ്മ പൊതു കിണർ കുഴിച്ചു നൽകി നാടിന് സമർപ്പിച്ചു.
പെരിങ്ങാടിവയലക്കണ്ടി പള്ളിമുറ്റത്ത് പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്നരീതിയിൽ കുടിവെള്ള വിതരണത്തിന് സജ്ജമായ പൊതുകിണർ മഹല്ല് ഖാദിയും സമസ്ത മുശാവറ അംഗവുമായ ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. റസാഖ് ഹാജി വയലകണ്ടി, ശറഫുദ്ദീൻ, മമ്മു ഹാജി, സാലിം സഅതി, ഇബ്രാഹിം ഹാഫിള്, വാർഡ് മെംബർ ടി.എച്ച്. അസ്ലം,ഖത്തർ പ്രവാസി കൂട്ടായ്മ ഭാരവാഹികളായ അബ്ദുൽ അസീസ്, പി.പി. ഷബീർ, റംഷീർ, സി.കെ. നാസർ, നാസർ കുനിയിൽ, പി.പി. കരീം, മഫ്നിദ് ബൈത്തുസഫ എന്നിവർ പങ്കെടുത്തു.

