മിനിലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് യാത്രക്കാർക്ക് പരിക്ക്
text_fieldsകുഞ്ഞിപ്പള്ളിയിൽ അപകടത്തിൽപെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് നീക്കുന്നു
മാഹി: ദേശീയ പാതയിൽ കുഞ്ഞിപ്പള്ളിയിൽ മിനിലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. വടകര ഭാഗത്തുനിന്ന് മാഹി ഭാഗത്തേക്ക് മരച്ചീനിയുമായ എത്തിയ മിനി ലോറിയിൽ എതിർ ദിശയിൽനിന്ന് അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻ ഭാഗം പാടെ തകർന്നു. ഡ്രൈവറെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇദ്ദേഹം പിന്നീട് മരിച്ചു. പരിക്കേറ്റവരെ വടകര മാഹി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

