Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightപള്ളൂർ മൊബൈൽഷോപ്...

പള്ളൂർ മൊബൈൽഷോപ് കവർച്ച; ഒന്നരവർഷം തടവും പിഴയും

text_fields
bookmark_border
arrest
cancel
camera_alt

Represetational image

മാ​ഹി: പ​ള്ളൂ​ർ ഇ​ര​ട്ട​പ്പി​ലാ​ക്കൂ​ലി​ലെ ഇ ​പ്ലാ​ന​റ്റ്, സ​മീ​പ​ത്തെ മോ​ബി ഹ​ബ് മൊ​ബൈ​ൽ ക​ട എ​ന്നി​വ കു​ത്തി​ത്തു​റ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ​ക്ക് മാ​ഹി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്ന​ര വ​ർ​ഷം ത​ട​വും ആ​ൾ വീ​തം 500 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രാ​ഴ്ച കൂ​ടി കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ക​വ​ർ​ച്ച സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട ഡ​ൽ​ഹി സു​ന്ദ​ർ ന​ഗ​രി​യി​ലെ മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് (28), സു​ന്ദ​ർ ന​ഗ​രി ഒ. ​ബ്ലോ​ക്കി​ലെ വ​സീ​ർ ഖാ​ൻ (24), ഡ​ൽ​ഹി ക​പ​ഷേ​ര​യി​ലെ രാ​ഹു​ൽ ജ​യ്സ്വാ​ൾ(28), ഡ​ൽ​ഹി ക​പ​ഷേ​ര​യി​ലെ മു​സ്‍ലിം ആ​ലം (26) എ​ന്നി​വ​ർ​ക്കാ​ണ് ജ​ഡ്ജി റോ​സ് ലി​ൻ ശി​ക്ഷ വി​ധി​ച്ച​ത്. ഇ ​പ്ലാ​ന​റ്റ്, മോ​ബി മൊ​ബൈ​ൽഷോ​പ് എ​ന്നീ ക​ട​ക​ളു​ടെ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് ഏ​ഴ് ല​ക്ഷം വി​ല വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​ണ് ക​വ​ർ​ന്ന​ത്.

അ​ന്ന​ത്തെ പ​ള്ളൂ​ർ എ​സ്.​ഐ പ്ര​താ​പ​ൻ ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മാ​ഹി സി.​ഐ എ.​ശേ​ഖ​റി​ന്റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ക​ളെ ഡ​ൽ​ഹി​യി​ൽ വെ​ച്ച് പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി.​എം. മ​നോ​ജ്, എ​സ്.​ഐ കെ.​സി. അ​ജ​യ​കു​മാ​ർ എ.​എ​സ്.​ഐ എ​സ് ജി. ​ഹ​രീ​ഷ് ബാ​ബു, സൂ​ര​ജ് മു​ര​ളി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി എ.​പി.​പി അ​ഡ്വ. എം.​ഡി. തോ​മ​സ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyfinemobile shopimprisonment
News Summary - Pallur mobileshop robbery-One and a half year imprisonment and fine
Next Story