വേതനം ഉയർത്തി ഉത്തരവിറങ്ങി; മാഹിയിൽ ആശാസമരം പിൻവലിച്ചു
text_fieldsവേതന വർധനയിൽ ആശാവർക്കർമാർ ആഹ്ലാദം പ്രകടിപ്പിക്കുന്നു
മാഹി: പുതുച്ചേരി സംസ്ഥാനത്ത് ആശാവർക്കർമാരുടെ വേതനം 10,000 രുപയിൽനിന്ന് 18,000 രൂപയാക്കി ഉയർത്തി പുതുച്ചേരി ലഫ്. ഗവർണർ ഉത്തരവിറക്കി. കഴിഞ്ഞ മാർച്ചിൽ ഓണറേറിയം വർധന അനുവദിക്കുമെന്ന സർക്കാർ ഉറപ്പിൽ ആശാവർക്കർമാർ സമരം പിൻവലിച്ചെങ്കിലും വീണ്ടും ഡിസംബർ മുതൽ പുതുച്ചേരിയിൽ സമരം നടത്തിയതിനെ തുടർന്നാണ് വർധന നടപ്പാകുന്നത്. നിലവിൽ 10,000 രൂപയാണ് നൽകുന്നത്. കേന്ദ്രസർക്കാർ വിഹിതമായ 3,000 രൂപയിൽ 2609 രൂപ മാത്രമാണ് മാഹിയിൽ മാസംതോറും ലഭിക്കുന്നത്.
സംസ്ഥാന വിഹിതമായ 7,000 രൂപ പ്രതിമാസം ലഭിക്കാറില്ല. തങ്ങൾക്ക് ആറുമാസത്തെ ഓണറേറിയം കുടിശ്ശികയായി നിൽക്കുകയാണെന്ന് മാഹിയിലെ ആശാവർക്കർമാർ പറഞ്ഞു. വേതനം വർധിപ്പിച്ച സാഹചര്യത്തിൽ സമരം ഉപേക്ഷിച്ചതായി യൂനിയൻ നേതാക്കൾ അറിയിച്ചു. ആശാവർക്കർമാർ സന്തോഷം പങ്കിടാൻ എം.ജി.ആർ മോഡൽ തൊപ്പി ധരിച്ച മുഖ്യമന്ത്രി രംഗസാമിയുടെ ചിത്രമുള്ള പ്ലക്കാർഡുകൾ കഴുത്തിലണിഞ്ഞ് ആഹ്ലാദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

