Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമാഹിയിൽ...

മാഹിയിൽ വിദ്യാർഥികൾക്ക് കൂടുതൽ സൗജന്യ യാത്ര ബസുകൾ

text_fields
bookmark_border
bus service
cancel
camera_alt

മാ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി

അ​നു​വ​ദി​ച്ച സൗ​ജ​ന്യ യാ​ത്ര ബ​സ്

മാ​ഹി: മാ​ഹി​യി​ൽ ഇ​നി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാ​ൻ നാ​ല് ബ​സു​ക​ൾ. യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യ മേ​ഖ​ല​യി​ലെ ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്, മൂ​ല​ക്ക​ട​വി​ൽ​നി​ന്ന് മാ​ഹി​യി​ലേ​ക്കും തി​രി​ച്ചും ര​ണ്ട് സൗ​ജ​ന്യ യാ​ത്ര ബ​സു​ക​ൾ കൂ​ടി അ​നു​വ​ദി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സാ​മി അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​യോ​ടെ മാ​ഹി​യി​ൽ ബ​സ് എ​ത്തും. ഈ​സ്റ്റ് പ​ള്ളൂ​ർ ഭാ​ഗ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് ബ​സു​ക​ൾ ല​ഭി​ച്ച​തെ​ന്ന് ര​മേ​ശ് പ​റ​മ്പ​ത്ത് എം.​എ​ൽ.​എ പ​റ​ഞ്ഞു.

നി​ല​വി​ൽ യാ​ത്ര​ക്കാ​യി ര​ണ്ട് സൗ​ജ​ന്യ ബ​സു​ക​ളു​ണ്ടെ​ങ്കി​ലും ഈ​സ്റ്റ് പ​ള്ളൂ​ർ, ഗ്രാ​മ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ അ​വ ഓ​ടു​ന്നി​ല്ല. ഇ​തു​മൂ​ലം ഈ ​ഭാ​ഗ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. പൂ​ഴി​ത്ത​ല​യി​ൽ നി​ന്ന് രാ​വി​ലെ 8.30ന് ​ചാ​ല​ക്ക​ര​യി​ലൂ​ടെ മൂ​ല​ക്ക​ട​വി​ലേ​ക്ക് പോ​യി​രു​ന്ന ബ​സി​ന് പു​റ​മെ വ്യാ​ഴാ​ഴ്ച മു​ത​ൽ ഈ​സ്റ്റ് പ​ള്ളൂ​ർ വ​ഴി​യും സൗ​ജ​ന്യ സ​ർ​വി​സ് ന​ട​ത്തും.

വൈ​കീ​ട്ട് സ്കൂ​ൾ വി​ട്ടാ​ൽ ബ​സ് 4.15ന് ​മൂ​ല​ക്ക​ട​വി​ൽ കാ​ത്തു​നി​ൽ​ക്കും. ന്യൂ​മാ​ഹി എം.​എം. ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ യാ​ത്രാ ഇ​ള​വ് നി​ഷേ​ധി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​വു​മോ​യെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsKannur NewsBus serviceMahe
News Summary - More free travel buses for students in Mahi
Next Story