Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightപന്തക്കൽ ബാറിൽ നിന്ന്...

പന്തക്കൽ ബാറിൽ നിന്ന് ഒരു ലക്ഷം രൂപയുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പന്തക്കൽ ബാറിൽ നിന്ന് ഒരു ലക്ഷം രൂപയുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ
cancel
camera_alt

പിടിയിലായ നജീബ്

മാഹി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച് മുങ്ങിയ യുവാവിനെ പന്തക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പന്തക്കലിലെ വിദേശ മദ്യഷാപ്പിൽ ജോലിക്കാരനായിരുന്ന കുന്നകുളം തിപ്പിലശ്ശേരി അമ്പലത്ത് വീട്ടിൽ നജീബി (38)നെയാണ് പൊലീസ് പിടികൂടിയത്.

പന്തക്കൽ എസ്.ഐ പി.പി. ജയരാജ്, ക്രൈം സ്വകാഡ് അംഗങ്ങളായ എ.എസ്.ഐ കിഷോർ, സി.വി.ശ്രീജേഷ് എന്നിവരടങ്ങിയ സംഘം തിരുവനന്തപുരത്ത് വെച്ച് ചൊവ്വാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പള്ളൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മാഹി സർക്കിൾ ഇൻസ്പക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു കേസന്വേഷണം. പ്രതിയെ മാഹി കോടതി 11 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaheMan arrested for drowning
News Summary - Man arrested for drowning with Rs 1 lakh
Next Story