Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമാഹി റെയിൽവേ സ്റ്റേഷൻ;...

മാഹി റെയിൽവേ സ്റ്റേഷൻ; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി ഉദ്ഘാടനം നാളെ

text_fields
bookmark_border
mahe
cancel
camera_alt

മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

മാ​ഹി: അ​മൃ​ത ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം 26ന് ​ന​ട​ക്കും. ഉ​ച്ച​ക്ക് 12.30ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് വീ​ക്ഷി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്.

രാ​വി​ലെ 10 മു​ത​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഇ​തി​ന​കം ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​യ 84 പേ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. മാ​ഹി സ്റ്റേ​ഷ​നി​ലെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് സീ​നി​യ​ർ ഡി​വി​ഷ​ന​ൽ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ സ​ന്ദീ​പ് ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡി​വി​ഷ​ൻ ചീ​ഫ് വെ​ൽ​ഫെ​യ​ർ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ഡി.​വി​നോ​ദ് രാ​ജ് പ​റ​ഞ്ഞു.

അ​മൃ​ത ഭാ​ര​ത് പ​ദ്ധ​തി​യി​ൽ വി​പു​ല​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കാ​നു​ള്ള​ത്. ര​ണ്ടു വ​ർ​ഷം കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. ചി​ല പ്ര​വൃ​ത്തി​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട് നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ​ക്ക് റെ​യി​ൽ​വേ​യു​ടെ 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ സം​വി​ധാ​നം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amrit Bharat Station ProjectMahe Railway Station
News Summary - Mahi Railway Station; Amrit Bharat Station Project inauguration tomorrow
Next Story