Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightഎല്ലാം ഓൺലൈൻ, പക്ഷേ...

എല്ലാം ഓൺലൈൻ, പക്ഷേ കമ്പ്യൂട്ടർ ഇല്ല

text_fields
bookmark_border
computer
cancel

മാ​ഹി: മാ​ഹി​യി​ൽ മി​ക്ക റ​വ​ന്യൂ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഓ​ൺ​ലൈ​നാ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ങ്കി​ലും നാ​ലി​ൽ മൂ​ന്ന് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും ക​മ്പ്യൂ​ട്ട​റു​ക​ൾ ഇ​ല്ലാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

മാ​ഹി​യി​ലെ റ​വ​ന്യൂ ഓ​ഫി​സു​ക​ളി​ൽ​നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ൻ ഓ​ൺ​ലൈ​നാ​യി മാ​ത്ര​മെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് കോ​വി​ഡ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ സ​ർ​ക്കാ​ർ അ​റി​യി​പ്പു​ണ്ടെ​ങ്കി​ലും പ​ള്ളൂ​ർ എ​ത്താ സി​വി​ൽ ഓ​ഫി​സി​ലു​ള്ള പ​ള്ളൂ​ർ, ചാ​ല​ക്ക​ര, പ​ന്ത​ക്ക​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രാ​ണ് അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ വീ​ട്ടി​ലു​ള്ള ലാ​പ്‌​ടോ​പ് കൊ​ണ്ടു​വ​ന്ന് സ​ർ​ക്കാ​ർ സേ​വ​നം ന​ട​ത്തു​ന്ന​ത്.

താ​മ​സം, വ​രു​മാ​നം, ജാ​തി എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് വി​ല്ലേ​ജ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫി​സു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കേ​ണ്ട​ത്. താ​ലൂ​ക്കോ​ഫി​സി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ മാ​ഹി വി​ല്ലേ​ജ് ഓ​ഫി​സി​ന് ഈ ​പ്ര​യാ​സം നേ​രി​ടേ​ണ്ടി വ​രു​ന്നി​ല്ല.

പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് ഓ​ഫി​സു​ക​ളി​ൽ ആ​ദ്യ​മാ​യി ക​മ്പ്യൂ​ട്ട​ർ​വ​ത്​​ക​ര​ണം ന​ട​ത്തി​യ​ത് മാ​ഹി​യി​ലാ​ണെ​ന്നും ഓ​ഫി​സു​ക​ളി​ൽ പു​തു​ച്ചേ​രി സ​ർ​ക്കാ​ർ ഉ​ട​ൻ ക​മ്പ്യൂ​ട്ട​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കൗ​ൺ​സി​ൽ ഓ​ഫ് സ​ർ​വി​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഹ​രീ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ഹി​യി​ലെ വൈ​ദ്യു​തി ഓ​ഫി​സു​ക​ളി​ൽ ക​മ്പ്യൂ​ട്ട​ർ ബി​ല്ലാ​ണ് ന​ൽ​കു​ന്ന​തെ​ങ്കി​ലും പ​ല ഓ​ഫി​സു​ക​ളി​ലും പ​ഴ​യ രീ​തി​യി​ലാ​ണ് ര​സീ​ത് ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:computervillage offices
News Summary - Everything is online, but no computer in village offices
Next Story