Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്തക്കലിൽ മദ്യപിച്ച് യുവതിയുടെ പരാക്രമം

text_fields
bookmark_border
drunken woman
cancel

മാഹി: പന്തക്കലിൽ മദ്യപിച്ച് കാറോടിച്ചെത്തിയ യുവതിയുടെ പരാക്രമം. പന്തോക്കാവിന് സമീപമാണ് സംഭവം. മദ്യലഹരിയിൽ കാറോടിച്ചുവന്ന വടക്കുമ്പാട് കൂളി ബസാർ സ്വദേശിനിയായ യുവതി മൂഴിക്കരയിലെ പ്രശാന്തും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിലിടിച്ചു.

നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് പ്രശാന്തിന്റെ ഭാര്യക്കും കുട്ടിക്കും പരിക്കേറ്റു. ആളുകൾ കൂടിയതോടെ 27 കാരിയായ യുവതി കാറിൽനിന്നിറങ്ങി അക്രമാസക്തയായി. സംസാരിച്ചവരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പന്തക്കൽ സ്വദേശിനി വിനിഷക്കും ഈ രംഗം മൊബൈലിൽ പകർത്തുകയായിരുന്ന പാനൂർ സ്വദേശി അനിൽ കുമാറിനും മർദനമേറ്റു.

മൊബൈൽ ഫോൺ എറിഞ്ഞുടച്ചു. ഓടിവന്ന മറ്റു ചിലരേയും യുവതി കൈയേറ്റം ചെയ്തു. പന്തക്കൽ എസ്.ഐ പി.പി. ജയരാജൻ, എ.എസ്.ഐ എ.വി. മനോജ് കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. പള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മദ്യപിച്ചതായി ഡോക്ടർ അറിയിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്തതായി എസ്.ഐ പറഞ്ഞു. യുവതി ഓടിച്ച കാറും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് 5.30നായിരുന്നു സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drunk woman's showoff performance in Panthakkal
Next Story