Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid death
cancel
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightകോവിഡ്​ മരണം:...

കോവിഡ്​ മരണം: പുതുച്ചേരിയിൽ ഓരോ കുടുംബത്തിനും 50,000 രൂപ വീതം

text_fields
bookmark_border

മാഹി: കോവിഡ് ബാധിച്ച് മരിച്ച പുതുച്ചേരി സംസ്ഥാനത്തെ കുടുംബങ്ങൾക്ക്‌ സർക്കാർ ഒരു മാസത്തിനകം 50,000 രൂപ ധനസഹായം നൽകുമെന്ന് അഡ്​മിനിസ്ട്രേറ്റർ ശിവ് രാജ് മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാഹിയിൽ ഇതുവരെ 46 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

മാഹി അഡ്​മിനിസ്ട്രേറ്ററുടെ വെബ്സൈറ്റിൽ നൽകുന്ന മരിച്ചവരുടെ പേര് വിവരങ്ങൾ ഉറ്റ ബന്ധുക്കൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം താലൂക്ക് ഓഫിസിൽ ധനസഹായത്തിനായി ഉടൻ അപേക്ഷിക്കണം.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത വ്യാപാരികളുടെ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുവാദം നൽകില്ല. മാഹിയിൽ കോവിഡ് വാക്സിനേഷൻ രണ്ട് ഡോസുകളും ഏറെക്കുറെ പൂർത്തിയായതായി അഡ്​മിനിസ്ട്രേറ്റർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puducherrycovid death
News Summary - covid death: Rs 50,000 per family in Puducherry
Next Story