തെങ്ങിൻെറ മുകളിൽനിന്ന് കുഴഞ്ഞുവീണു മരിച്ചു
text_fieldsസതീശൻ
ന്യൂമാഹി: തേങ്ങപറിക്കാൻ കയറിയയാൾ തെങ്ങിൽനിന്ന്കുഴഞ്ഞുവീണു മരിച്ചു.പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം കുളങ്ങര സതീശനാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. തലശ്ശേരി കീഴന്തിമുക്കിനടുത്ത വീട്ടിൽനിന്ന് തേങ്ങ പറിക്കുന്നതിനിടയിലാണ് അപകടം. തെങ്ങിെൻറ മുകളിൽനിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ സതീശനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരേതനായ കുളങ്ങര കുഞ്ഞിരാമെൻറയും മാധവിയുടെയും മകനാണ്.മകൾ: സപ്ന (മുക്കാളി).സഹോദരങ്ങൾ: സജീവൻ, പരേതരായ സുരേന്ദ്രൻ, സത്യൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

