Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകര–തലശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം, വലഞ്ഞ് യാത്രികർ

text_fields
bookmark_border
vatakara
cancel
camera_alt

ബസ് സമരത്തെ തുടർന്ന് മറ്റു വാഹനങ്ങൾക്കായി കാത്തുനിൽക്കുന്ന യാത്രികർ

മാഹി: വടകര – തലശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരത്തിൽ വലഞ്ഞ് യാത്രികർ. അഴിയൂർ ചുങ്കത്ത് തിരുവോണ നാളിൽ ബസ് ജീവനക്കാരെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ ചൊവ്വാഴ്ച പണിമുടക്കിയത്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പണിമുടക്കിൽ നിന്ന് വിട്ടുനിന്നു.

ടെമ്പോ ട്രാവലറുകളും ടാക്സികളും മറ്റു സ്വകാര്യ വാഹനങ്ങളും അടിയന്തിര സർവിസ് നടത്തിയതാണ് യാത്രക്കാർക്ക് ആശ്വാസമായത്. വിതാര ബസ്സിലെ ജീവനക്കാർക്കാണ് മർദനമേറ്റത്. ഇതേ തുടർന്ന് പിറ്റേന്ന് തലശേരി റൂട്ടിൽ ഓർഡിനറി ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bus strike in vatakara thalassery route
Next Story