Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളൊഴിഞ്ഞ പറമ്പിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു

text_fields
bookmark_border
ആളൊഴിഞ്ഞ പറമ്പിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു
cancel

ന്യൂമാഹി: പെരിങ്ങാടി വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ആൾ താമസമില്ലാത്ത പറമ്പിൽ നിന്ന് അഞ്ചു നാടൻ ബോംബുകൾ കണ്ടെടുത്തു. ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് വ്യാഴാഴ്ച 12.30 ഓടെ അഞ്ച് നാടൻ ബോംബുകൾ കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയുടെ ആദ്യ ഘട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല. തിരികെ വരാനൊരുങ്ങുമ്പോഴാണ് പറമ്പിലെ മതിലിനോട് ചേർന്ന ഭാഗത്ത് കുഴിയെടുത്ത് അടച്ച നിലയിൽ അസി.എസ്.ഐ അനിൽകുമാറിൻ്റെ ശ്രദ്ധയിൽ പെട്ടത്.

ഇവിടെ മണ്ണെടുത്തപ്പോൾ ഉള്ളിലേക്ക് പോയ നിലയിൽ പൈപ്പ് കാണപ്പെടുകയും ചെയ്തു. തുടർന്ന് സമീപത്തു നിന്ന് എസ്കവേറ്റർ എത്തിച്ച് മണ്ണെടുത്തപ്പോൾ രണ്ടര അടി നീളമുള്ള പൈപ്പിനടിയിൽ 200 എം.എം നീളമുള്ള മറ്റൊരു പൈപ്പ് കണ്ടെത്തുകയും ചെയ്തു. ഇതിനകത്താണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്.

വീടുകൾക്ക് മുന്നിൽ ദിനപത്രങ്ങൾ മഴ നനയാതിരിക്കാൻ ഉപയോഗിക്കുന്ന അതേ രീതിയിലാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്. ന്യൂമാഹി പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബുകൾ നിർവീര്യമാക്കാനായി കൊണ്ടുപോയി. തൊട്ടടുത്ത പറമ്പുകളിൽ ഡ്വോഗ് സ്ക്വാഡ് പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bombs were found in an unoccupied field
Next Story