മാധ്യമം വൈബ്സ് ഓഫ് കേരള നാളെ
text_fieldsകണ്ണൂർ: വടക്കൻ പാട്ടിലെ വീരനായകരുടെ സ്മരണയില്‍ പൊന്ന്യം ഏഴരക്കണ്ടത്തിൽ തുടങ്ങിയ പൊന്ന്യത്തങ്കത്തിന് സംഗീത സാന്ദ്രമാകാൻ ‘മാധ്യമം’ വൈബ്സ് ഓഫ് കേരള ഞായറാഴ്ച നടക്കും. വൈകീട്ട് ഏഴിനാണ് യുവതാരങ്ങൾ അണിനിരക്കുന്ന സംഗീതനിശ. ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളികൾ ഹൃദയത്തിലേറ്റിയ കൗഷിക്, സരിഗമപ റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകര്‍ക്കും സംഗീത പ്രേമികൾക്കും പ്രിയങ്കരനായി മാറിയ ലിബിന് സ്കറിയ, ഹൃദയത്തോട് ചേർന്ന് പാടുന്ന റിയാലിറ്റി ഷോ താരം സിജു, സ്റ്റാർ സിങ്ങർ വേദിയിലൂടെ കേരളത്തിന്റെ വാനമ്പാടിയായ നന്ദ, കേരളത്തിന്റെ ഖൽബ് കീഴടക്കിയ ക്രിസ്റ്റകല എന്നിവരാണ് തലശ്ശേരിയിൽ എത്തുന്നത്.
ചടങ്ങിൽ കണ്ണങ്കണ്ടി ഗ്രൂപ്മാനേജിങ് ഡയറക്ടർ പരീദ് കണ്ണങ്കണ്ടി, ലുലു സാരീസ് ആൻഡ് ലുലു ഗോൾഡ് സി.ഇ.ഒ ജുനൈദ് മുഹമ്മദ്, ലവേസ് ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ ടി.വി. അനസ്, ഡോ. കാസിനോ മുസ്തഫ ഹാജി, ഫാദിൽ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ കെ.എസ്.എ. അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

