Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാധ്യമം എജുകഫേ;...

മാധ്യമം എജുകഫേ; കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള; പഠനം, പാഷൻ, കരിയർ... ഇനി കൺഫ്യൂഷൻ വേണ്ട

text_fields
bookmark_border
educafe
cancel

കണ്ണൂർ:പുത്തൻ സാധ്യതകൾക്കൊപ്പം മികച്ച കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ മുമ്പിൽ കെട്ടിലും മട്ടിലും ഏറെ പുതുമകളോടെയെത്തുന്ന മാധ്യമം എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ -എജുകഫേയുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

മെഡിക്കൽ, എൻജിനീയറിങ്ങിൽ തുടങ്ങി പുത്തൻ സാധ്യതകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് ഉൾപ്പെടെയുള്ള കോഴ്സുകളുമായി ബന്ധപ്പെട്ട എല്ലാ മാർഗനിർദേശങ്ങളും വിവരങ്ങളും എജുകഫേയിൽ ലഭ്യമാകും. കൂടാതെ മികച്ച കരിയർ സ്വന്തമാക്കേണ്ടതെങ്ങനെ, അതിൽ എങ്ങനെ വിജയം നേടാം തുടങ്ങിയവയും എജുകഫേയിൽ ചർച്ചയാകും. ഏ​പ്രിൽ 19, 20 തീയതികളിൽ കണ്ണൂർ കലക്ടറേറ്റ് മൈതാനത്ത് ഒരുക്കുന്ന വേദിയിലാണ് എജുകഫേ.

മാർഗനിർദേശങ്ങളുമായി ‘സിജി’ ടീം

വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും വിദ്യാഭ്യാസ -തൊഴിൽ മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്ന ‘സിജി’ അംഗങ്ങൾ എജു​ക​ഫേയിലെത്തും. സിജി കരിയർ കോഓഡിനേറ്റർ മുജീബുള്ള കെ.എം, കരിയർ കൺസലർ നിസാർ പെരുവാട് എന്നിവരാണ് എജുകഫേയുടെ ഭാഗമാകുക. വിദ്യാർഥികളുടെ വ്യക്തിത്വ -കരിയർ -നൈപുണ്യ വികസനം ലക്ഷ്യമിട്ടായിരിക്കും സെഷനുകൾ.

കൂടാതെ വിദ്യാർഥികളുടെ സർഗാത്മകതയെയും പഠനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സിജി ലഭ്യമാക്കും. ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്ന് സംശയമുള്ള വിദ്യാർഥികൾക്ക് സൗജന്യ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും എജുകഫേയിലുണ്ടാകും.

കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ?

വിദ്യാർഥികളിലുണ്ടാകുന്ന ഓർമക്കുറവ്, ​സ്ട്രസ്, ഭയം തുടങ്ങിയവ അവരുടെ പഠനത്തെ ബാധിക്കു​ന്നു​ണ്ടോ? വിദ്യാർഥികളും രക്ഷിതാക്കളും ഈ പ്രശ്നങ്ങൾ പലപ്പോഴും തുറന്നുപറയാൻ ശ്രമിക്കാറില്ല. പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാതിരിക്കുക, മാനസിക സമ്മർദ്ദം, ഭയം, പഠനത്തെ ബാധിക്കുന്ന രീതിയിലുള്ള മറ്റു മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയവക്ക് പരിഹാരവുമായി സൗജന്യ കൺസലിങ് സേവനം എജുകഫേയിൽ ലഭ്യമാകും.

പ്രമുഖ സൈക്കോളജിസ്റ്റുകൾ നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും. എജുകഫേക്ക് ശേഷവും ഇവരുടെ സേവനം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സൈക്കോതെറപ്പി, കൗൺസലിങ്, മറ്റ് സേവനങ്ങൾ തുടങ്ങിയവ നൽകുന്ന അബ്സൊല്യൂട്ട് മൈൻഡ് ടീം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമായി സംവദിക്കും.

കുട്ടികളി​ലുണ്ടാകുന്ന മാനസിക സമ്മർദ്ദം, സ്വഭാവവൈകല്യം, ശാരീരിക -മാനസിക ആരോഗ്യം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ പരിചയ സമ്പന്നരായ സൈ​ക്കോളജിസ്റ്റുകൾ എജുകഫേയിൽ പങ്കുവെക്കും. അബ്സല്യൂട്ട് മൈൻഡ് ഫൗണ്ടർ ആൻഡ് ഡയറക്ടറും, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ അമീന സിതാര, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നവ്യ കെ.പി, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അനൈന വിനോദ് തുടങ്ങിയവരാണ് സെഷൻ നയിക്കുക.

പ്രമുഖ സ്ഥാപനങ്ങൾ, സർവകലാശാലകൾ

ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ എജുകഫേയിൽ പങ്കെടുക്കും. വിവിധ കോഴ്സുകളുടെ കൗൺസിലിംഗ് സൗകര്യവും ലഭ്യമാവും. അന്തർദേശീയ എജുക്കേഷണൽ കൺസൾട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകളും ഇത്തവണ എജുകഫേയിലുണ്ടാകും. വിദേശ പഠനവുമായി ബന്ധപ്പെട്ട് വിശാലമായ സാധ്യതകൂടിയാണ് എജുകഫെ തുറന്നിടുക.

കോമേഴ്‌സ്, മാനേജ്മെന്റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർക്കിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങി നിങ്ങൾക്കറിയേണ്ട എല്ലാ കോഴ്സുകളെക്കുറിച്ചും കൃത്യമായ മാർഗ നിർദേശങ്ങളാണ് എജൂകഫേയിലൂടെ ലഭ്യമാകുക. കൂടാതെ വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി നിരവധി സെഗ്മെന്റുകളും ഒരുക്കിയിട്ടുണ്ട്. മോക്ക് ടെസ്റ്റുകളും വിശദമായ അവലോകനങ്ങളും എജുകഫേയിൽ ഉണ്ടാകും.

ചന്ദ്രയാൻ 3 ദൗത്യസംഘത്തിൽ പങ്കാളിയായ യുവ ശാസ്ത്രജ്ഞൻ ഷാജഹാൻ, പ്രമുഖ മോട്ടിവേഷനൽ സ്പീക്കറും കരിയർ അനലിസ്റ്റുമായ സഹ്‍ല പർവീൺ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ ഖ്യാതി കോസ്റ്റ, മൈൻഡ് ഹാക്കർ സി.എം. മഹ്റൂഫ്, കരിയർ -മോട്ടിവേഷനൽ സ്പീക്കർമാരായ യാസിർ ഖുതുബ് തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും.

10, 11, 12, ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫേ നടക്കുക. കൂടാതെ ഉന്നത പഠനം ആഗ്രഹിക്കുന്ന ഏത് വിദ്യാർഥിക്കുമുള്ള കരിയർ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും എജുകഫേയിലുണ്ടാകും. ഏ​പ്രിൽ 16, 17 തീയതികളിൽ മലപ്പുറത്തും 22, 23 തീയതികളിൽ കോഴിക്കോടും മേയ് 7, 8 തീയതികളിൽ കൊച്ചിയിലും 18, 19 തീയതികളിൽ കൊല്ലത്തും എജുകഫേ അരങ്ങേറും.

സ്റ്റാൾ, സ്​പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇ-മെയിലിലും ബന്ധപ്പെടാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.

നമുക്കൊരു റോബോട്ടിനെ നിർമിച്ചാലോ?

എജുകഫേയിൽ നമുക്കൊരു റോബോട്ടിനെ നിർമിച്ചാലോ... സ്വന്തമായി ഒരു റോബോട്ടിനെ സൃഷ്ടിക്കാൻ അവസരമൊരുക്കുകയാണ് ഇത്തവണത്തെ എജുകഫേ. താൽപര്യമുള്ള ഏതു പ്രായക്കാർക്കും ‘ആർക്കും റോബോട്ടിനെ നിർമിക്കാം’ എന്ന സെഷനിൽ ഒരു റോബോട്ടിനെ നിർമിച്ചെടുക്കാം.

റോബോട്ടിക്സ് ഒരു കരിയറായി തിരഞ്ഞെടുക്കുന്നത് അത്ര വിദൂര സാധ്യതയല്ലെന്ന് മനസ്സിലാക്കിത്തരുന്നതാണ് ഈ സെഷൻ. റോബോട്ടിനെ നിർമിക്കുന്നത് തത്സമയം കാണിക്കുന്നിനൊപ്പം വേദിയിൽ റോബോട്ടിനെ നിർമിക്കുന്നതിൽ പങ്കാളികളാകുകയും ചെയ്യാം. റോബോട്ടിക്സിൽ വൈദഗ്ധ്യം നേടിയ ജിതിൻ അനു ജോസാണ് ഈ സെഷൻ നയിക്കുക.

കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാവേഴ്സ് തുടങ്ങിയവ ഉപയോഗിച്ച് എങ്ങനെ കഥപറയാം എന്ന സെഷനും ഇതിനൊപ്പമുണ്ടാകും. കഥകളിലെ കഥാപാ​ത്രങ്ങളെ ​സാ​​ങ്കേതിക വിദ്യകളിലൂടെ സൃഷ്ടിച്ചെടുത്ത് കഥ പറയുന്നതെങ്ങനെയെന്നാണ് ഈ സെഷനിലൂടെ അവതരിപ്പിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsEducafeMadhyamam
News Summary - Madhyamam Educafe- Kerala's largest education and career fair- Study- passion-career-no more confusion
Next Story