അഴിക്കോട് തീപാറും പോരാട്ടം
text_fieldsകെ.വി. ഷക്കീൽ, സുധീഷ് കടന്നപ്പള്ളി
അഴീക്കോട്: അഴീക്കൽ, ചിറക്കൽ, അലവിൽ, തെക്കുഭാഗം, പൂതപ്പാറ, വൻകുളത്ത് വയൽ, വളപട്ടണം എന്നീ ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ ചേർന്നതാണ് ജില്ല പഞ്ചായത്തിന്റെ അഴീക്കോട് ഡിവിഷൻ.
ത്രിതല പഞ്ചായത്ത് സംവിധാനം രൂപവത്കരിച്ചതു മുതൽ 2015 വരെ ഈ മണ്ഡലത്തിൽ എൽ.ഡി.എഫിൽ സി.പി.ഐയാണ് മത്സരിച്ചിരുന്നത്. തുടർന്ന് ഡിവിഷൻ സി.പി.എം ഏറ്റെടുത്തു. ഇടതുകുത്തകയായ ഡിവിഷനിൽ കടുത്ത പോരാട്ടം ഇത്തവണ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ഇടതു സ്ഥാനാർഥിയായി സി.പി.എമ്മിലെ കെ.വി. ഷക്കീലാണ് മത്സരത്തിനിറങ്ങുന്നത്. വളപട്ടണം ലോക്കൽ സെക്രട്ടറിയായ ഇദ്ദേഹം 2015-20ൽ ബ്ലോക്ക് പഞ്ചായത്ത് മെംബറായി പ്രവർത്തിച്ച അനുഭവ സമ്പത്തുണ്ട്. എസ്.എഫ്.ഐ പ്രവർത്തനങ്ങളിലൂടെ സ്കൂൾ തലത്തിൽ തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായി.
പിന്നീട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായി സി.എം.പിയിലെ സുധീഷ് കടന്നപ്പള്ളിയാണ് കളത്തിലിറങ്ങിയത്. സി.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും യു.ഡി.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുഞ്ഞിമംഗലം ഡിവിഷനിൽനിന്ന് ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്.
യു.ഡി.എഫ് യോഗങ്ങളിലെ യുവവാഗ്മികൂടിയാണ്. അഴിക്കോട് മണ്ഡലം വീണ്ടെടുക്കാൻ യു.ഡി.എഫ് നടത്തുന്ന ശക്തമായ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ചിറക്കൽ സ്വദേശിയും ചിറക്കൽ രാജ കുടുംബാംഗമായ സുരേഷ് വർമയാണ് ബി.ജെ.പിയുടെ സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

