മാലിന്യമുക്ത നവകേരളം; െറസിഡന്റ്സ് അസോസിയേഷനുകൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം
text_fieldsകണ്ണൂർ: മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി മാര്‍ച്ച് 30നകം കണ്ണൂരിനെ സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് െറസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളുടെ യോഗം ചേര്‍ന്നു.
‘വലിച്ചെറിയാം മണ്ണിലേക്കല്ല ബിന്നിലേക്ക് മാത്രം’ എന്ന ബോര്‍ഡുകള്‍ എല്ലാ െറസിഡന്റ്സ് അസോസിയേഷനുകളിലും സ്ഥാപിക്കാൻ തീരുമാനിച്ചു. അസോസിയേഷന് സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
ശുചിത്വ സന്ദേശ യാത്രകള്‍ മാര്‍ച്ച് 16നകം സംഘടിപ്പിച്ച് 25ന് മാലിന്യ ശേഖരണ സംസ്കരണ സംവിധാനമുള്ള അസോസിയേഷന് ആണെന്ന് പ്രഖ്യാപിക്കണം. മികച്ച ശുചിത്വ മാതൃകകള്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
കണ്ണൂര്‍ ഡി.പി.സി ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു.
മാലിന്യമുക്ത പ്രഖ്യാപനം വാക്കുകളില്‍ ഒതുങ്ങാതെ സ്ഥായിയായി കൊണ്ടുപോകാന്‍ സാധിക്കണമെന്നും െറസിഡന്റ്സ് അസോസിയേഷനുകളില്‍ മോണിറ്ററിങ് കമ്മിറ്റികള്‍ നിയമിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍ അധ്യക്ഷത വഹിച്ചു.
ഹരിത കേരള മിഷന് ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖര്‍ ആദ്യഘട്ട ഗ്രേഡിങ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച റെസിഡന്സുകള്ക്ക് 70 മുതല്‍ 130 വരെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ് നല്‍കിയത്. ശുചിത്വമിഷന് ജില്ല കോഓഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍, ഫെഡറേഷന് ഓഫ്റസിഡന്സ് അസോസിയേഷന് പ്രസിഡന്റ് ആര്. അനില്‍കുമാര്‍, സെക്രട്ടറി കെ.പി. മുരളി കൃഷ്ണന്, ട്രഷറര്‍ കെ. ദേവദാസ്, വനിതാവേദി പ്രസിഡന്റ് കെ.കെ. പങ്കജവല്ലി, ജില്ല സെക്രട്ടറി പ്രീത ഹരീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

