Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൂ​വ​ക്കു​ന്ന്,...

തൂ​വ​ക്കു​ന്ന്, കു​ന്നോ​ത്ത്പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക മ​ദ്യ​വി​ൽ​പ​ന; 23 കു​പ്പി മാ​ഹി​മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

text_fields
bookmark_border
തൂ​വ​ക്കു​ന്ന്, കു​ന്നോ​ത്ത്പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക മ​ദ്യ​വി​ൽ​പ​ന; 23 കു​പ്പി മാ​ഹി​മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ
cancel
camera_alt

വി​നോ​ദ്

പാ​നൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​നി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തൂ​വ​ക്കു​ന്ന് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 23 കു​പ്പി (11.500 ലി.) ​മാ​ഹി​മ​ദ്യ​വു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. തൂ​വ​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ വി​നോ​ദി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തൂ​വ​ക്കു​ന്ന്, കു​ന്നോ​ത്ത്പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ൽ മാ​ഹി​മ​ദ്യ വി​ൽ​പ​ന വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​യാ​ൾ വീ​ട്ടി​ൽ മാ​ഹി​മ​ദ്യം കൊ​ണ്ടു​വ​ന്ന് സം​ഭ​രി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് വീ​ട്ടി​ൽ​വെ​ച്ച് ത​ന്നെ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷിം​ന, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ സി.​പി. ഷാ​ജി, അ​നീ​ഷ് കു​മാ​ർ പി, ​സ​തീ​ഷ് വി​ള​ങ്ങോ​ട്ട്, സി.​പി. ഷാ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​കെ. ബി​ൻ​സി, സി. ​ജി​ജീ​ഷ്, ധ​നീ​ഷ് എ​ന്നി​വ​രു​ള്‍പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor saleMan ArrestedMalayalam Newskannur
News Summary - liquor sale; Middle-aged man arrested with 23 bottles of liquor
Next Story