Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ലൈഫി‍െൻറ' തണലില്‍...

'ലൈഫി‍െൻറ' തണലില്‍ ബീനയും മകളും ഹാപ്പിയാണ്...

text_fields
bookmark_border
ലൈഫി‍െൻറ തണലില്‍ ബീനയും മകളും ഹാപ്പിയാണ്...
cancel
camera_alt

ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിനു മുന്നിൽ ബീനയും മകൾ സഞ്ജനയും

ക​ണ്ണൂ​ർ: ബീ​ന​ക്കും മ​ക​ള്‍ സ​ഞ്ജ​ന​ക്കും ഇ​ത് സ്വ​ന്തം വീ​ട്ടി​ലെ ആ​ദ്യ ഓ​ണ​മാ​ണ്. കാ​ട്ടു മൃ​ഗ​ങ്ങ​ളെ ഭ​യ​ന്ന് ക​ഴി​ഞ്ഞു​കൂ​ടി​യ വ​ര്‍ഷ​ങ്ങ​ള്‍ ഓ​ര്‍ക്കാ​ന്‍ ഇ​പ്പോ​ഴും ഭ​യ​ക്കു​ക​യ​ണ്​​ ഇ​വ​ർ. സു​ര​ക്ഷി​ത​മാ​യ ഒ​രു വീ​ട്ടി​ല്‍ ഭ​യ​മി​ല്ലാ​തെ ക​ഴി​യു​ക എ​ന്ന​ത് അ​വ​രു​ടെ നീ​ണ്ട​കാ​ല​ത്തെ സ്വ​പ്​​ന​മാ​യി​രു​ന്നു. ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ ഇ​ന്ന​ത് സാ​ധ്യ​മാ​യ​തി‍െൻറ സ​ന്തോ​ഷം അ​വ​രു​ടെ ക​ണ്ണു​ക​ളി​ല്‍ കാ​ണാം.

ചി​റ്റാ​രി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​യോ​ട് സ്വ​ദേ​ശി ബീ​ന ര​ണ്ടു വ​ര്‍ഷ​ക്കാ​ലം കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഭ​യ​ന്ന് കു​ഞ്ഞി​നെ​യും ചേ​ര്‍ത്ത് പി​ടി​ച്ച് പ്ലാ​സ്​​റ്റി​ക് ഷെ​ഡി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ആ​റാം വാ​ര്‍ഡി​ല്‍ കു​റി​ച്യ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട ബീ​ന​ക്കും കു​ടും​ബ​ത്തി​നും ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് ത​റ​വാ​ട്ടു വി​ഹി​ത​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച ആ​റു സെൻറ് സ്ഥ​ലം മാ​ത്ര​മാ​യി​രു​ന്നു.

ഭ​ര്‍ത്താ​വ് രാ​ജു ലോ​റി ഡ്രൈ​വ​റാ​ണ്. പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വ​ഴി​യാ​ണ് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യെ​ക്കു​റി​ച്ചു അ​റി​യു​ന്ന​തും അ​പേ​ക്ഷ ന​ല്‍കു​ന്ന​തും. പ​ദ്ധ​തി​യി​ല്‍ പൂ​ര്‍ത്തി​യാ​യ ത​ങ്ങ​ളു​ടെ കു​ഞ്ഞു വീ​ട്ടി​ല്‍ ആ​ദ്യ ഓ​ണം ആ​ഘോ​ഷി​ക്കാ​ന്‍ പോ​കു​ന്ന​തി‍െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് ബീ​ന​യും മ​ക​ളും. 'സ​ഞ്ജ​ന കൃ​ഷ്ണാ​ല​യം' എ​ന്ന പു​തി​യ വീ​ടി‍െൻറ കോ​ലാ​യി​ല്‍ പു​തി​യൊ​രു ജീ​വി​തം സ്വ​പ്നം കാ​ണു​ക​യാ​ണ് ബീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life mission keralanew homebeena and family
Next Story