'ൈലഫി'ല്ലാതെ ലൈഫ് ഗാർഡുകൾ
text_fieldsകണ്ണൂർ പയ്യാമ്പലം ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് വിശ്രമിക്കാനൊരുക്കിയ താൽക്കാലിക ടെൻറ്
കണ്ണൂർ: ബീച്ചുകളിൽ സഞ്ചാരികളുടെ ജീവൻ കാക്കുന്ന ലൈഫ് ഗാർഡുകൾക്ക് അവഗണന മാത്രം. ഇവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
2017ൽ ദിവസവേതനം വര്‍ധിപ്പിച്ചുവെങ്കിലും ആനുകൂല്യങ്ങൾ നിർത്തലാക്കി. പതിറ്റാണ്ടുകളായി ജോലി ചെയ്യുന്നവർക്ക് പി.എഫ്, ഇ.എസ്.െഎ പോലും അനുവദിച്ചിട്ടില്ല. അപകട സാഹചര്യത്തിൽ ജോലിചെയ്യുന്ന ഇവർക്ക് ഇൻഷുറൻസ് പരിരക്ഷയില്ല.
ജില്ലയിൽ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം ബീച്ചുകളിലായി 12 ലൈഫ് ഗാർഡുകളാണുള്ളത്. 12 മണിക്കൂർ ജോലിയുള്ള ഇവർക്ക് ബീച്ചിൽ വിശ്രമിക്കാൻ പോലും കെട്ടിടമോ മറ്റ് സൗകര്യങ്ങളോ ഇല്ല.
പയ്യാമ്പലത്ത് കോടികൾ ചെലവഴിച്ച് നവീകരണം നടക്കുേമ്പാൾ ജീവനക്കാർക്ക് വിശ്രമ കേന്ദ്രം പോലും ഇതുവരെയായി ഒരുക്കിയിട്ടില്ല.
മുഴുവൻ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്നും ഭക്ഷണ, അപകട സാധ്യത ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്നും കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) ജനറൽ സെക്രട്ടറി ചാൾസൺ ഏഴിമല പറഞ്ഞു.