വളർത്തുനായെ പുലി കൊന്നു
text_fieldsകൊട്ടിയൂർ: ചപ്പമലയിൽ വളർത്തുനായെ പുലി കൊന്നു. വീട്ടുമുറ്റത്ത് കെട്ടിയിരുന്ന കോടയിക്കൽ രാധാമണിയുടെ വളർത്തുനായെയാണ് കടിച്ചുകൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്.
നായുടെ സമീപത്തായി നിരവധി ആടുകളും ഉണ്ടായിരുന്നു. എന്നാൽ ആടുകളെ ഉപദ്രവിച്ചില്ലെന്നും ഇത്തരത്തിൽ സമീപത്തുള്ള വളർത്തു നായ്ക്കളെ കാണാതാകുന്നതായും വീട്ടുടമ പറഞ്ഞു.
നായെ കൊന്നത് പുലിയാണെന്നും സംഭവത്തിൽ ഡി.എഫ്.ഒക്ക് റിപ്പോർട്ട് നൽകുമെന്നും സ്ഥലം സന്ദർശിച്ചശേഷം കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.സി. രാജീവൻ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ബീറ്റ് ഓഫിസർ എം. രഞ്ജിത്ത്, വാച്ചർ വി.എ. തോമസ് എന്നിവരും ഉണ്ടായിരുന്നു.