Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓട്ടുപാത്രങ്ങൾ...

ഓട്ടുപാത്രങ്ങൾ വാടകക്കെടുത്ത് വിൽപന; യുവാവ് പിടിയിൽ

text_fields
bookmark_border
ഓട്ടുപാത്രങ്ങൾ വാടകക്കെടുത്ത് വിൽപന; യുവാവ് പിടിയിൽ
cancel
camera_alt

രോ​ഹി​ത്ത്

Listen to this Article

കണ്ണൂർ: വിലപിടിപ്പുള്ള ഓട്ടുരുളിയും ചട്ടുകങ്ങളും വാടകക്കുവാങ്ങി മറിച്ചുവിറ്റ് ആഡംബര ജീവിതം നയിക്കുന്ന സംഘത്തിലെ യുവാവ് അറസ്റ്റിൽ. ഇരിക്കൂർ കോളയാട് ഡയനാമോ ഗ്രൗണ്ടിനുസമീപം താമസിക്കുന്ന വി.കെ. രോഹിത്തിനെയാണ് (22) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 19ന് കണ്ണൂർ തളാപ്പിലെ ബിജുവിന്റെ ഉടമസ്ഥതയിലുള്ള വാടക സ്റ്റോർസിൽനിന്ന് 20 കിലോയോളം തൂക്കമുള്ള രണ്ട് ഉരുളിയും 15 കിലോ തൂക്കം വരുന്ന ഓട്ടു ചട്ടുകവും ഉൾപ്പെടെ വാടകക്കെടുത്ത സംഘം വില്പന നടത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ മയ്യിൽ, കാട്ടാമ്പള്ളി, ശ്രീകണ്ഠപുരം, ചക്കരക്കല്ല് എന്നിവിടങ്ങളിലെ ആക്രിക്കടകളിൽ ഇവ വിറ്റതായി കണ്ടെത്തി.

ഈ പണം ഉപയോഗിച്ച് സംഘംകർണാടകയിൽ ചുറ്റിക്കറങ്ങുകയായിരുന്നു. സിറ്റി സ്റ്റേഷൻ പരിധിയിലെ ദിലീപിന്‍റെ വാടക സ്റ്റോറിലും തട്ടിപ്പ് നടന്നതായി കണ്ടെത്തി.

Show Full Article
TAGS:pewter 
News Summary - Leasing and sale of pewter; Young man arrested
Next Story