Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:31 AM IST Updated On
date_range 16 April 2021 5:31 AM ISTlead package കോവിഡ് വാക്സിൻ: ജില്ലയിൽ രണ്ടു ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രം
text_fieldsbookmark_border
കണ്ണൂർ: കോവിഡ് വാക്സിൻ ക്ഷാമത്തിലേക്ക് കണ്ണൂരും. ജില്ലയിൽ രണ്ട് ദിവസത്തേക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് ആരോഗ്യവകുപ്പിൻെറ കൈവശമുള്ളത്. വ്യാഴാഴ്ച രാവിലെ 37,000 ഡോസ് സ്റ്റോക്കുണ്ടായിരുന്നു. ഉച്ചയോടെ 11,500 ഡോസ് കോഴിക്കോട് നിന്നെത്തി. ജില്ലയിലെ ആശുപത്രികളിലും മെഗാ ക്യാമ്പുകളിലും ഒരു ദിവസം ശരാശരി 10,000 മുതൽ 15,000 വരെ ഡോസാണ് ആവശ്യമുള്ളത്. രണ്ടുദിവസത്തിനിടെ വാക്സിൻ എത്തിയില്ലെങ്കിൽ വിതരണം ബുദ്ധിമുട്ടിലാവും. കോഴിക്കോട് റീജനൽ വാക്സിൻ സ്റ്റോറിൽനിന്നാണ് വാക്സിൻ എത്തുന്നത്. കോവാക്സിനും കോവിഷീൽഡുമാണ് ആരോഗ്യവകുപ്പിൻെറ കൈവശമുള്ളത്. സ്ഥിരമായി സജ്ജീകരിച്ച മെഗാ ക്യാമ്പുകളിലും ആശുപത്രികളിലും പ്രതിരോധ കുത്തിവെപ്പ് തുടരുന്നുണ്ട്. പ്രാദേശിക തലത്തിൽ സംഘടിപ്പിക്കാനിരുന്ന മെഗാ ക്യാമ്പുകൾ ഈ മാസം 18ന് ശേഷം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യത്തിന് വാക്സിൻ എത്തിയില്ലെങ്കിൽ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള സൗകര്യമാണുള്ളത്. 45 വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഇവിടെ വാക്‌സിന്‍ നല്‍കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story