ദേശീയപാത മണ്ണെടുപ്പ്; നാഗസ്ഥാനം ഇടിഞ്ഞു
text_fieldsഅശാസ്ത്രീയമണ്ണെടുപ്പിലൂടെ കുപ്പം മുക്കുന്ന് പയറ്റിയാൽ ഭഗവതി ക്ഷേത്രത്തിന്റെ
നാഗസ്ഥാനം ഇടിഞ്ഞ നിലയിൽ
തളിപ്പറമ്പ്: ദേശീയപാതക്കായി നൽകിയതിലധികം സ്ഥലത്ത് മണ്ണെടുത്തതിനെ തുടർന്ന് കുപ്പത്തെ മുക്കുന്ന് പയറ്റിയാൽ ഭഗവതി ക്ഷേത്രത്തിലെ നാഗസ്ഥാനം ഇടിഞ്ഞു വീണു.
നാഗസ്ഥാനത്തിന് സംരക്ഷണ ഭിത്തി നിർമിക്കുമെന്ന വാക്ക് പാലിച്ച് നാഗസ്ഥാനത്തിന്റ ബാക്കിയുള്ള ഭാഗം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. ദേശീയപാത വികസനത്തിനായി കുപ്പത്തെ മുക്കുന്ന് പയറ്റിയാൽ ഭഗവതി ക്ഷേത്രത്തിന്റെ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ ഭാഗത്തെ മണ്ണ് നീക്കുമ്പോൾ വിട്ടു നൽകിയതിനെക്കാൾ അരമീറ്ററോളം കയറിയാണ് മണ്ണ് നീക്കിയത്.
ദേശീയപാതയിൽ നിന്നും മുപ്പതടിയിലേറെ ഉയരത്തിൽ ചെങ്കുത്തായി മണ്ണ് നീക്കിയതോടെ ക്ഷേത്രത്തിന്റെ ഭാഗമായ നാഗ സ്ഥാനം ഇടിഞ്ഞു വീഴാനിടയുണ്ടെന്നും ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നും ക്ഷേത്ര ഭാരവാഹികൾ ദേശീയപാത അധികാരികളോട് അഭ്യർഥിച്ചിരുന്നു.
തുടർന്ന് മഴക്കാലത്തിന് മുമ്പായി സംരക്ഷണ ഭിത്തി നിർമിക്കുമെന്ന് അറിയിച്ചെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു. എന്നാൽ വാക്ക് പാലിക്കാൻ ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ടവർ തയാറാകാത്തതിനെ തുടർന്ന് മഴയിൽ കഴിഞ്ഞ ദിവസം നാഗസ്ഥാനത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

