Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉ​രു​ൾ​പൊ​ട്ട​ൽ,...

ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ; ചെ​മ്പ​ന്‍തൊ​ട്ടി​യി​ൽ ഒ​രാ​ളെ കാ​ണാ​താ​യി, പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി

text_fields
bookmark_border
ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ;  ചെ​മ്പ​ന്‍തൊ​ട്ടി​യി​ൽ ഒ​രാ​ളെ കാ​ണാ​താ​യി, പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി
cancel
camera_alt

കാ​ര്യ​ങ്കോ​ട് പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് നി​രീ​ക്ഷി​ക്കാ​നെ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ

ക​ണ്ണൂ​ർ: ഉ​ത്രാ​ട​പ്പാ​ച്ചി​ലി​നി​ടെ എ​ത്തി​യ ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക ദു​രി​തം. ശ്രീ​ക​ണ്ഠ​പു​രം ചെ​മ്പ​ന്‍തൊ​ട്ടി തോ​ട്ടി​ല്‍ ഒ​ഴു​ക്കി​ല്‍പ്പെ​ട്ട് മു​തു​കാ​ട്ടി​ല്‍ സ​ജി(50)​യെ കാ​ണാ​താ​യി. ആ​ല​ക്കോ​ട് വി​ല്ലേ​ജി​ലെ മൂ​ന്നാം​കു​ന്ന് ചെ​റി​യ തോ​തി​ലു​ള്ള ഉ​രു​ള്‍ പൊ​ട്ട​ല്‍ ഉ​ണ്ടാ​യി.

കൊ​ട്ടി​യൂ​ർ-​വ​യ​നാ​ട് ചു​രം പാ​ത​യി​ലെ ചെ​കു​ത്താ​ൻ​തോ​ടി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. എ​ള​യാ​വൂ​രി​ല്‍ ദേ​ശീ​യ​പാ​ത​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍ന്നു. ദേ​ശീ​യ​പാ​ത കു​പ്പ​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​യി​ൽ രാ​വി​ലെ മു​ത​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്.

ആ​ല​ക്കോ​ട് മൂ​ന്നാം​കു​ന്ന് ചോ​ല റോ​ഡി​ലേ​ക്ക് വെ​ള്ള​വും ക​ല്ലും വ​ന്ന് ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​യി. റോ​ഡി​ന് ചെ​റി​യ​തോ​തി​ല്‍ നാ​ശ​ന​ഷ്ട​വും ഉ​ണ്ടാ​യി. പ്ര​ദേ​ശ​ത്തു​ള്ള പ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് കു​ള​വും ര​ണ്ടു കി​ണ​റു​ക​ളും മ​ണ്ണും ക​ല്ലും നി​റ​ഞ്ഞു ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. അ​പ​ക​ട സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ഒ​രു കു​ടും​ബ​ത്തെ ബ​ന്ധു വീ​ട്ടി​ലേ​ക്കു മാ​റ്റി.

കാ​ര്യ​ങ്കോ​ട് പു​ഴ ക​ര​ക​വി​ഞ്ഞു

ചെ​റു​പു​ഴ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കാ​ര്യ​ങ്കോ​ട് പു​ഴ​യു​ടെ ചെ​റു​പു​ഴ ഭാ​ഗ​ത്ത് ക്ര​മാ​തീ​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. രാ​ജ​ഗി​രി, കോ​ഴി​ച്ചാ​ൽ, ജോ​സ്ഗി​രി, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ ഉ​രു​ൾ പൊ​ട്ട​ൽ ഭീ​ഷ​ണി​യും ഉ​യ​ർ​ന്നു.

ആ​ഗ​സ്‌​റ്റ് ഒ​ന്നി​ന് ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഉ​രു​ൾ പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളാ​ണി​ത്.

ക​ഴി​ഞ്ഞ ത​വ​ണ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ കോ​ലു​വ​ള്ളി, വ​യ​ലാ​യി, പു​ളി​ങ്ങോം ഉ​മ​യം​ചാ​ൽ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ​യും സ​മാ​ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യേ​ക്കാം എ​ന്ന് വി​ല​യി​രു​ത്തി​യ അ​ധി​കൃ​ത​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ലൈ​സ​ന്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ൻ്റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, മെം​ബ​ർ​മാ​രാ​യ കെ.​ഡി. പ്ര​വീ​ൺ, ജ​മീ​ല കോ​ള​യ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്ത് സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​കു​ന്ന് ചോ​ല റോ​ഡി​ലേ​ക്ക് ഉ​രു​ൾ പൊ​ട്ടി വെ​ള്ളം ഒ​ഴു​കി​യെ​ത്തി റോ​ഡ് ത​ക​ർ​ന്നു. ഇ​തു വ​ഴി റോ​ഡ് ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു.

കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ & റ​സ്ക്യൂ ഓ​ഫീ​സ​ർ കെ. ​ശ്യാം​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പെ​രി​ങ്ങോം അ​ഗ്‌​നി​ര​ക്ഷ സേ​ന വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ചെ​റു​പു​ഴ, കോ​ഴി​ച്ചാ​ൽ ഉ​ന്ന​തി, കാ​നം വ​യ​ൽ ഉ​ന്ന​തി, പാ​ലാ​വ​യ​ൽ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ ന​ട​ക്കു​ന്ന സാ​ഹ​സി​ക വി​നോ​ദ​മാ​യ റാ​ഫ്റ്റി​ങ്ങും നി​രോ​ധി​ച്ചു.


ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞു

ക​ണ്ണൂ​ർ: എ​ള​യാ​വൂ​രി​ല്‍ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കെ​ട്ടി​യ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു. വീ​ടു​ക​ളോ​ട് ചേ​ര്‍ന്ന ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി അ​ധി​കൃ​ത​രി​ല്‍ നി​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് അ​ടി​യ​ന്ത​ര റി​പ്പോ​ര്‍ട്ട് തേ​ടി. ജി​ല്ല​യി​ൽ ശ​ക്ത​മാ​യി തു​ട​രു​ന്ന മ​ഴ​ക്കു പി​ന്നാ​ലെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ൽ.

നേ​ര​ത്തെ​യും ഇ​വി​ടെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞി​രു​ന്നു. ​മ​ഴ ക​ന​ത്ത​തോ​ടെ​യാ​ണ് വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ചെ​റി​യ തോ​തി​ല്‍ മ​ണ്ണി​ള​കു​ന്നു​ണ്ട് എ​ന്ന​തും ആ​ശ​ങ്ക​യാ​ണ്. ന​ടു​ഭാ​ഗം തു​ര​ന്ന് നി​ർ​മി​ച്ച പാ​ത​യാ​യ​തി​നാ​ല്‍ ത​ന്നെ ഇ​രു വ​ശ​ങ്ങ​ളി​ലും വ​ലി​യ ഉ​യ​ര​ത്തി​ലാ​ണ് മ​ണ്‍ഭി​ത്തി​യു​ള്ള​ത്. ഇ​തി​ന് മു​ക​ള്‍ഭാ​ഗ​ത്ത് വീ​ടു​ക​ളു​ള്ള​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ടു​ത​ല്‍ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. കൂ​ടാ​തെ കോ​ണ്‍ക്രീ​റ്റ് സം​ര​ക്ഷ​ണ ഭി​ത്തി​യി​ലും വി​ള്ള​ലു​ണ്ടാ​യി​ട്ടു​ണ്ട്.

മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്, ടി.​ഒ.​മോ​ഹ​ന​ൻ എം.​എ​ൽ.​എ, ജി​ല്ല ക​ല​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. എ​ള​യാ​വൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ മൂ​ല​മാ​ണെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ത​ന്നെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്ന​താ​ണെ​ങ്കി​ലും പ​രി​ഹ​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത് കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ അ​പ​ക​ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ​ർ​വി​സ് റോ​ഡി​ന് സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടും അ​വ നി​ർ​മി​ക്കാ​തെ പോ​യ​തും ഈ ​അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ർ​മ്മാ​ണം ആ​രം​ഭി​ക്കു​ന്ന കാ​ല​ത്ത് സ​ർ​വി​സ് റോ​ഡ് അം​ഗീ​ക​രി​ച്ചു​വെ​ങ്കി​ലും ക​രാ​റു​കാ​ര​നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideChembanthottyKerala
News Summary - Landslide, landslip; One person missing in Chembanthotty, landslide threat in many places
Next Story