ഭൂവിവരങ്ങൾ: ഇൻറഗ്രേറ്റഡ് പോര്‍ട്ടലിന് രൂപംനല്‍കും -മന്ത്രി കെ. രാജന്
text_fieldsവളപട്ടണം സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യുന്നു
വളപട്ടണം: ഭൂമിയുടെ നിലയും തരവും ഉള്‍പ്പെടെ സകല വിവരങ്ങളും നേരിട്ടറിയാന്‍ പാകത്തില്‍ ഇന്റഗ്രേറ്റഡ് പോര്‍ട്ടലിന് രൂപം നല്‍കുമെന്ന് മന്ത്രി കെ. രാജന്. വളപട്ടണം സ്മാര്‍ട്ട് വില്ലേജ് ഓഫിസിനായി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള പേള്‍, റിലീസ്, ഇ-മാപ്പ് എന്നിവയിലെ വിവരങ്ങള്‍ സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് പോര്‍ട്ടലിന് രൂപം നല്‍കുകയെന്നും മന്ത്രി അറിയിച്ചു. സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് കേരളത്തില്‍ തന്നെ ആദ്യമായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ലഭ്യമാക്കിയ കെ.വി. സുമേഷ് എം.എല്‍.എയെ മന്ത്രി അഭിനന്ദിച്ചു.
കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷമീമ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. താഹിറ, വളപട്ടണം പഞ്ചായത്തംഗം ഖദീജ, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, എ.ഡി.എം കെ.കെ. ദിവാകരന്, കണ്ണൂര്‍ തഹസില്‍ദാര്‍ എം.ടി. സുരേഷ് ചന്ദ്രബോസ് എന്നിവര്‍ പങ്കെടുത്തു. വളപട്ടണം താജുൽ ഉലൂം സ്കൂള്‍ കുട്ടികളുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് മന്ത്രിയെ ആനയിച്ചത്. വളപട്ടണം വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കാന്‍ നിർമാണ കാലയളവില്‍ ഇടംനല്കി സഹായിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സോഷ്യല്‍ കള്‍ച്ചറല്‍ ഫോറം പ്രതിനിധി എം. അബ്ദുറഹ്മാന് ഹാജിയെ മന്ത്രി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

