Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡ് ഉപരോധിച്ച് കെ.എസ്.യു; നരേന്ദ്രമോദിയുടെ കോലം കത്തിച്ചു

text_fields
bookmark_border
KSU protest
cancel

കണ്ണൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കാൾടെക്സ് ജങ്ഷനിൽ റോഡ് ഉപരോധിച്ച് നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. നരേന്ദ്രമോദിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ജില്ല കമ്മിറ്റി മുന്നോട്ട് പോകുമെന്നും രാഹുൽ ഗാന്ധി ജനാധിപത്യ മതേതര വിശ്വാസികളുടെ മനസ്സിലാണ് ജീവിക്കുന്നതെന്നും ജില്ല കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. ജില്ല ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ബ്ലോക്ക്‌ പ്രസിഡന്‍റ്മാരായ ഹരികൃഷ്ണൻ പാലാട്, ആഷിത്ത് അശോകൻ, എം.സി. അതുൽ എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSU protest in kannur
Next Story