Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ട്രിപ്​​ മുടക്കം പതിവ്:​ റിപ്പോർട്ട് ആവശ്യപ്പെട്ട്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ksrtc
cancel

ക​ണ്ണൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ ട്രി​പ്​​ മു​ട​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ക​ണ്ണൂ​രി​ൽ​നി​ന്ന്​ പ​യ്യ​ന്നൂ​രി​ലേ​ക്ക് പാ​പ്പി​നി​ശേ​രി -പ​ഴ​യ​ങ്ങാ​ടി വ​ഴി സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ ട്രി​പ്​ മു​ട​ക്കം പ​തി​വാ​കു​ന്ന​തി​നെ​തി​രാ​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

നാ​ലാ​ഴ്ച​ക്ക​കം ഡി.​ടി.​ഒ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള ച​ക്ക​ര​ക്ക​ൽ ബ​സ് സ്​​റ്റാ​ൻ​ഡി​ലെ ശോ​ച്യാ​വ​സ്​​ഥ പ​രി​ഹ​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പ​രാ​തി​യി​ലും ക​മീ​ഷ​ൻ ജി​ല്ല ക​ല​ക്ട​റി​ൽ​നി​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി.

അ​ഭി​ഭാ​ഷ​ക​നാ​യ ദേ​വ​ദാ​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ണൂ​ർ ഡി​പ്പോ​യി​ലെ സ്ത്രീ​ക​ളു​ടെ ശൗ​ചാ​ല​യം പു​രു​ഷ​ന്മാ​രും ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:ksrtc KSRTC Trip Interruption human rights commission 
News Summary - KSRTC Trip Interruption: Human Rights Commission seeks report
Next Story