കെ.എസ്.ആർ.ടി.സി നാലമ്പല തീർഥാടന യാത്രക്ക് തുടക്കം
text_fieldsകണ്ണൂർ: ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി കണ്ണൂരിൽനിന്ന് ആരംഭിച്ച നാലമ്പല തീർഥാടനയാത്ര ഡി.ടി.ഒ. വി. മനോജ് കുമാർ ഫ്ലാഗ്ഓഫ് ചെയ്തു. നാലമ്പല യാത്രയിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, പായമ്മൽ ശത്രുഘ്നൻ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തുക. വഴിപാടിനും ദർശനത്തിനും പ്രത്യേക സൗകര്യമുണ്ടാകും. സെമി സ്ലീപ്പർ എയർ ബസിൽ വൈകീട്ട് ആറിനാണ് കണ്ണൂരിൽനിന്ന് യാത്ര ആരംഭിക്കുന്നത്.
ജൂലൈ 24ന് വയനാട്ടിലെ 'എൻഊര്' ആദിവാസി പൈതൃക ഗ്രാമത്തിലേക്ക് കെ.എസ്.ആർ.ടി.സിയുടെ യാത്ര തുടങ്ങും. മഴ കാരണം നിർത്തിവെച്ച വാരാന്ത്യത്തിലെ മൂന്നാർ യാത്ര ജൂലൈ 24ന് തുടങ്ങും.
ഫ്ലാഗ്ഓഫ് ചടങ്ങിൽ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ സജിത്ത് സദാനന്ദൻ, എ.ഡി.ഇമാരായ ദാമോദരൻ, നിതീഷ്, വെഹിക്കിൾ സൂപ്പർവൈസർ പി.ജെ. ജോസഫ് എന്നിവർ സംബന്ധിച്ചു. വിവരങ്ങൾക്കും ബുക്കിങ്ങിനും 9605372288, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

