കെ.എസ്.ഇ.ബി ബ്രേക്കർ കവർച്ച: അഞ്ചംഗസംഘം പിടിയിൽ
text_fieldsപരിയാരം പൊലീസ് പിടിയിലായ കവർച്ചകേസിലെ പ്രതികൾ
പയ്യന്നൂർ: കെ.എസ്.ഇ.ബി 220 കെ.വി ലൈനിെൻറ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച പത്തു ലക്ഷം ലക്ഷം രൂപ വിലവരുന്ന ബ്രേക്കറും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചു കടത്തിയ അഞ്ചംഗസംഘം പരിയാരം മെഡിക്കൽ കോളജ് പൊലീസിെൻറ പിടിയിലായി.
രണ്ടു പ്രതികള്‍ ഒളിവിലാണ്. കാഞ്ഞിരോട് ചാലില്‍ വീട്ടില്‍ അജിത്ത്കുമാര്‍ (43), കാഞ്ഞിരോട് തെരു തലമുണ്ടയിലെ പാടിയില്‍ ഹൗസില്‍ എം. മിഥുന്‍ എന്ന കുട്ടന്‍ (23), പ്രജീഷ് (24), തലമുണ്ട അമല്‍ നിവാസില്‍ എം.വി. അമല്‍ എന്ന ലാലു (23), കൂടാളി കുംഭത്തെ രമ്യ നിവാസില്‍ കെ. സബിന്‍ (32) എന്നിവരെയാണ് പരിയാരം സി.ഐ കെ.വി. ബാബുവിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതികളായ രണ്ടുപേര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തൃശൂര്‍ ടെസ് ട്രാന്‍സ്‌കോ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രേക്കറും അനുബന്ധ സാധന സാമഗ്രികളുമാണ് ആഗസ്റ്റ് 16ന് കവർന്നത്.
കടന്നപ്പള്ളി ചന്തപ്പുരയിലെ കള്ളക്കാംതോട് എന്ന സ്ഥലത്ത് 15ന് രാവിലെ ഒമ്പതു മണിക്കാണ് സാധനങ്ങള്‍ ഇറക്കിവെച്ചത്. 17ന് രാവിലെ എട്ടുമണിക്ക് ചെന്നുനോക്കിയപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടത്.
ടെസ് ട്രാന്‍സ്‌കോ കമ്പനിയുടെ കരാര്‍ ജീവനക്കാരനാണ് പിടിയിലായ അജിത്ത്കുമാര്‍. കമ്പനി ഏരിയ മാനേജര്‍ മലപ്പുറം മുണ്ടംപറമ്പിലെ വാഴക്കല്‍ വി.എം. മാത്യു എന്ന റോയിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
പ്രിന്‍സിപ്പല്‍ എസ്.ഐ എം.പി. ഷാജി, അഡീ. എസ്.ഐ ടി. രവീന്ദ്രന്‍, എസ്.ഐ സി.ജി. സാംസണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രമോദ്, പ്രസന്നന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.