അഞ്ചരക്കണ്ടി പുഴയിൽ യുവാവിനെ കാണാതായി
text_fieldsകൂത്തുപറമ്പ്: അഞ്ചരക്കണ്ടി പുഴയിൽ നീന്തുന്നതിനിടയിൽ യുവാവിനെ കാണാതായി. പാളയത്തിനടുത്ത ബാവോട് സ്വദേശിയായ 27കാരനെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ച ഒന്നോടെയാണ് പുഴയിലെ കുന്നിരിക്ക ഭാഗത്ത് യുവാവിനെ കാണാതായത്. കൂട്ടുകാർക്കൊപ്പം മരം മുറിച്ച ശേഷം പുഴ നീന്തിക്കടക്കാനുള്ള ശ്രമത്തിനിടയിൽ ഒഴുക്കിൽപെടുകയായിരുന്നു. കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ള ഫയർ ആൻഡ് റസ്ക്യൂ സംഘം സ്ഥലത്തെത്തി ഏറെ വൈകുംവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കൂത്തുപറമ്പ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്കാണ് പുഴയിലുള്ളത്. തിരച്ചിലും ദുർഘടമാണ്. ഫയർഫോഴ്സിെൻറ സ്ക്കൂബ ടീമിെൻറ സഹായത്തോടെയാണ് തിരച്ചിൽ നടക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

