Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലിന്യം തള്ളിയ ടാങ്കർലോറി കസ്റ്റഡിയിൽ

text_fields
bookmark_border
ചൊവ്വാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് കണ്ടംകുന്ന് പീറ്റക്കണ്ടി പാലത്തിന് സമീപത്ത് റോഡരികിൽ മിനി ടാങ്കർ ലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്
മാലിന്യം തള്ളിയ ടാങ്കർലോറി കസ്റ്റഡിയിൽ
cancel
camera_altrepresentative image

കൂത്തുപറമ്പ്: റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളിയ മിനി ടാങ്കർലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടംകുന്ന് പീറ്റക്കണ്ടി പാലത്തിന് സമീപത്തുനിന്നാണ് മിനി ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് കണ്ടംകുന്ന് പീറ്റക്കണ്ടി പാലത്തിന് സമീപത്ത് റോഡരികിൽ മിനി ടാങ്കർ ലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്.

തുടർന്നുള്ള പരിശോധനയിലാണ് സമീപത്ത് ഹോട്ടൽ മാലിന്യം തള്ളിയത് ശ്രദ്ധയിൽപെട്ടത്. വാഹനത്തിലുള്ളവരെ പൊലീസ് ചോദ്യംചെയ്തപ്പോൾ മാലിന്യം തള്ളിയതാണെന്ന് സമ്മതിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് ചെറുവഞ്ചേരി സ്വദേശി കാഞ്ഞിരത്തുങ്കൽ കെ. ഋത്വിക്, പള്ളിക്കുന്ന് പാറത്തറയിൽ മുഹമ്മദ് ദലാൽ എന്നിവരെ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. മിനി ടാങ്കർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അടുത്തകാലത്തായി ഈ ഭാഗത്ത് വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തിവരുകയായിരുന്നു. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - waste Dumping tanker lorry is in custody
Next Story