കുറുമ്പക്കലിൽ മൂന്നുപേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു
text_fieldsകൂത്തുപറമ്പ്: കുറുമ്പുക്കൽ മേഖലയിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് മൂന്നു പേർക്ക് പരിക്ക്. പഞ്ചായത്ത് ഓഫിസിന് സമീപം അജുൻ നിവാസിൽ പി. മുകുന്ദൻ (66), പഴയിടത്ത് അജിത (48), ബൈക്ക് യാത്രികൻ എന്നിവർക്കാണ് കടിയേറ്റത്. മൂന്നു പേർക്കും കാൽമുട്ടിനാണ് കടിയേറ്റത്.
ശനിയാഴ്ച സായാഹ്ന നടത്തത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മുകുന്ദനെ ആക്രമിച്ചത്. റോഡിന് മുന്നിൽവെച്ച് തൊട്ടടുത്ത വീട്ടിലെ പൂച്ചയെ കടിച്ചശേഷം ഓടിവന്ന കുറുക്കൻ വലത് കാൽമുട്ടിന് കടിക്കുകയായിരുന്നു. വൈകീട്ട് ആറോടെ വയലിൽനിന്നും പശുക്കൾക്കുള്ള പുല്ല് ശേഖരിച്ച് മടങ്ങുമ്പോഴാണ് അജിതക്ക് കടിയേറ്റത്.
രാത്രി 11ഓടെ മൂന്നാം പീടികയിൽവെച്ചാണ് ബൈക്ക് യാത്രക്കാരനും കടിയേറ്റത്. കടിയേറ്റവർ തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
ആളുകളെ ആക്രമിച്ച കുറുക്കനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വട്ടിപ്രം ഭാഗത്ത് ഏതാനും തെരുവു നായ്ക്കളെയും ഭ്രാന്തൻ കുറുക്കൻ കടിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

