Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്നി വാനിന് തീപിടിച്ചു

text_fields
bookmark_border
ഒമ്നി വാനിന് തീപിടിച്ചു
cancel
camera_alt

ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഒ​മ്നി വാ​നി​ന്റെ തീ​യ​ണ​ക്കു​ന്നു

കൂത്തുപറമ്പ്: കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു. എയർ നിറക്കാൻവേണ്ടി കടയിൽ നിർത്തിയപ്പോഴാണ് വാഹനത്തിന്റെ അടിഭാഗത്തുനിന്ന് പുകയുയർന്നത് കടയുടമയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ വാഹന ഉടമയോട് വാഹനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും അയാൾ ഇറങ്ങുകയും ചെയ്തു.

നിമിഷ നേരംകൊണ്ട് വാഹനത്തിന്റെ ഉൾഭാഗം ആളിക്കത്തി. ഓടിക്കൂടിയവർ ചേർന്ന് വെള്ളം ഉപയോഗിച്ചാണ് തീയണക്കാനുള്ള ശ്രമംനടത്തിയത്. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. കതിരൂർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്. കൃത്യസമയത്ത് സംഭവം ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് വൻദുരന്തം ഒഴിവായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The omni van caught fire
Next Story