പെൺസുഹൃത്തിനെ തേടി കൂത്തുപറമ്പിലെത്തിയ 68കാരന് പൊലീസ് തുണയായി
text_fieldsകൂത്തുപറമ്പ്: എറണാകുളത്തുനിന്ന് വനിതാ സുഹൃത്തിനെത്തേടി കൂത്തുപറമ്പിലെത്തിയ വയോധികന് സുഹൃത്ത് മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയതോടെ പൊലീസിനെ സമീപിക്കേണ്ടിവന്നു. എറണാകുളം ഞാറക്കൽ സ്വദേശിയായ 68കാരനാണ് പെൺസുഹൃത്ത് ആവശ്യപ്പെട്ട പ്രകാരം കൂത്തുപറമ്പിലെത്തി കുടുങ്ങിയത്.
മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതി ആവശ്യപ്പെട്ട പ്രകാരം ഇയാൾ കഴിഞ്ഞ ദിവസം രാത്രി കൂത്തുപറമ്പിൽ എത്തുകയായിരുന്നു. കാമുകി പറഞ്ഞ സ്ഥലങ്ങൾ അന്വേഷിച്ച് ഓട്ടോറിക്ഷയിൽ കറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.ഒടുവിൽ ഓട്ടോക്കൂലി കൊടുക്കാൻപോലും ഇയാളുടെ കൈയിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് ഡ്രൈവർ ഇയാളെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വീട്ടിലെത്താനുള്ള വണ്ടിക്കൂലി നൽകിയാണ് പൊലീസ് വയോധികനെ പറഞ്ഞുവിട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

