Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightആമ്പിലാട്ട്​ പുലിയെ...

ആമ്പിലാട്ട്​ പുലിയെ കണ്ടതായി അഭ്യൂഹം

text_fields
bookmark_border
ആമ്പിലാട്ട്​ പുലിയെ കണ്ടതായി അഭ്യൂഹം
cancel
camera_alt

പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായതിനെ തുടർന്ന് ആമ്പിലാട് പ്രദേശത്ത് തിരച്ചിൽ

നടത്തുന്നു

കൂത്തുപറമ്പ്: ആമ്പിലാട് കളരിയാൽ കാവിന് സമീപം വീട്ടുപറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം. വ്യാഴാഴ്​ച ഉച്ച ര​േണ്ടാടെ തൈപ്പറമ്പത്ത് വീട്ടിൽ അർഷിത വീട്ടുവളപ്പിൽ വസ്ത്രങ്ങൾ അലക്കുന്നതിനിടയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി പറയുന്നത്. വീട്ടുകാർ പുലിയുടെ ശബ്​ദ​ം കേട്ടതായും പറയുന്നു.

കൂത്തുപറമ്പ് പൊലീസ് സ്​റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് എ.എസ്.ഐ അനിൽ കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീടി​െൻറ ചുറ്റുപാടുള്ള കാട്ടിൽ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി വീട്ടുകാർ പറഞ്ഞു. കൊട്ടിയൂർ ഫോറസ്​റ്റ്​ റേഞ്ചിലെ ബി.എഫ്.ഒ സിജേഷ്, വാച്ചർ വി.സി. വിജിലേഷ് തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerForest areaKannur
Next Story