കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ; പുതിയ കെട്ടിടം ഒരുങ്ങുന്നു
text_fieldsrepresentation image
കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിക്കുവേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. 12 നിലകളോടുകൂടിയ കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണമാണ് ഇപ്പോൾ പൂർത്തിയാവുന്നത്.
രണ്ട് ബേസ്‌മെന്റ്, ഒരു ഗ്രൗണ്ട് ഫ്ലോർ, അഞ്ച് ഫ്ലോർ എന്നിവയാണ് ആദ്യഘട്ടത്തിലുള്ളത്. ഒ.പി വിഭാഗം, പാര്‍ക്കിങ്, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഫാര്‍മസി, ലാബ്, അത്യാഹിത വിഭാഗം, ഇലക്ട്രിക്കല്‍ റൂം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ടാംഘട്ട പ്രവൃത്തി അടുത്തമാസം തന്നെ ആരംഭിക്കുമെന്ന് നിർമാണ കമ്പനി അധികൃതർ അറിയിച്ചു. പുതിയ കെട്ടിടത്തോടൊപ്പം തന്നെ പഴയ കാഷ്വാലിറ്റി കെട്ടിടത്തെ കൂടി യോജിപ്പിച്ചുകൊണ്ടാണ് നിർമാണം.
ഒഫ്താല്‍ ഓപറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ്, സി.എസ്.എസ്.ഡി, ഒഫ്താല്‍ പോസ്റ്റ് ഒ.പി, മെഡിസിന്‍ ഐ.സി.യു, സര്‍ജറി ഐ.സി.യു, ഐസൊലേഷന്‍ വാര്‍ഡ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും സര്‍ജിക്കല്‍ വാര്‍ഡ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും മെഡിക്കല്‍ വാര്‍ഡ്, തുടങ്ങിയവയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കുക.
ഇലക്ട്രിക്കൽ, പ്ലംബിങ് തുടങ്ങിയവ രണ്ടാംഘട്ടത്തലിണ് ആരംഭിക്കുക. ഫർണിഷിങ് വർക്കുകൾ കൂടി പൂർത്തിയാകുന്നതോടെ കെട്ടിടം രോഗികൾക്കായി തുറന്നുകൊടുക്കും.