Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightകൂത്തുപറമ്പിൽ വൻ...

കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട

text_fields
bookmark_border
drugs carrier
cancel

കൂ​ത്തു​പ​റ​മ്പ്: എ​ക്സൈ​സ് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 29 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശ്ശേ​രി​ക്ക​ടു​ത്ത ചൊ​ക്ലി ഒ​ള​വി​ലം സ്വ​ദേ​ശി വ​ട്ട​ക്ക​ണ്ടി​യി​ൽ വി.​കെ. ജാ​സിം (33) നെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഷാ​ജി അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ തൊ​ക്കി​ല​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​നക്കി​ടെ​യാ​ണ് 29 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്.

ബാം​ഗ​ളൂ​രു​വി​ൽനി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ടൂ​റി​സ്റ്റ് ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​തി​മാ​ര​ക സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ല സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെയ്ഡ്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ​യെ​ത്തി​യ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സി​ൽനി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് ഓ​ഫി​സി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ മാ​സം എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ച​തി​ന് കേ​സെ​ടു​ത്തി​രു​ന്നു.

നി​ര​വ​ധി ത​വ​ണ ഇ​യാ​ൾ ല​ഹ​രി വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നു​ക​ൾ വ്യാ​പ​ക​മാ​യി എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ എ​ക്സൈ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ മ​യ​ക്കു​മ​രു​ന്നെ​ത്തി​ക്കു​ന്ന ക​ണ്ണി​ക​ളി​ലൊ​രാ​ളാ​ണ് വ​ല​യി​ലാ​യ​ത്. പ്ര​തി​യെ കൂ​ത്തു​പ​റ​മ്പ് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrugs hunt
News Summary - Huge drug hunt in Koothuparambu
Next Story